'ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ടത് വി.എസിന് ഏറെ ദു:ഖമുണ്ടാക്കി. ഒരു തീരുമാനമെടുത്ത് ഒഞ്ചിയത്തേക്ക് പോവുകയായിരുന്നു പിന്നെ'...വേദനകളും ഓർമ്മകളുമായി വി.എസ് നിറയുകയാണ് മകൻ അരുൺകുമാറിൽ. അടിയന്തരാവസ്ഥക്കാലത്ത് അച്ഛൻ അറസ്റ്റ് ചെയ്യപ്പെട്ടതിന്റെ ഓർമ്മ അന്നത്തെ അഞ്ച് വയസ്സുകാരന്റെ മനസ്സിൽ ജ്വലിക്കുന്നുണ്ട് ഇന്നും. വി.എസ്സിന്റെ വിയോഗത്തിൽ നിന്ന് ഇന്നും മുക്തമായിട്ടില്ല അമ്മയടങ്ങുന്ന കുടുംബം. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിനും അരുൺകുമാറിന് മറുപടിയുണ്ട്. വി.എസ് എന്ന അച്ഛനെക്കുറിച്ചും അദ്ദേഹത്തിന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഓർമകളുമായി 'ഓപ്പൺ ഹാർട്ടി'ൽ വി.എ. അരുൺ കുമാർ സംസാരിക്കുന്നു.

To advertise here,