കേരളത്തിന്റെ ആരോഗ്യ രംഗം ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോയിക്കൊണ്ടിരിക്കുകയാണ്. ഒരുവശത്ത് ഒരു രക്ഷയുമില്ലാത്ത ചികിത്സാ ചിലവ്, മറുവശത്ത് നമ്മുടെ സർക്കാർ ആശുപത്രികൾ വളരെ അധികം പരിമിതമായി വീർപ്പ് മുട്ടിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിലായിരുന്നു മാതൃഭൂമി ചികിത്സിച്ച് മരിക്കുന്ന കേരളം എന്ന പരമ്പര എട്ട് അധ്യായങ്ങളിലായി പ്രസിദ്ധീകരിച്ചത്. എങ്ങനെയാണ് ആ പരമ്പരയിലേക്ക് എത്തിപ്പെട്ടത് എന്നത് പങ്കുവെക്കുകയാണ് ലേഖകൻ മാതൃഭൂമിയുടെ ചീഫ് റിപ്പോർട്ടർ അനു അബ്രഹാം.

To advertise here,