ഞങ്ങളുടെ പാട്ട് കേട്ട് പ്രണയിച്ചവരുണ്ട്; പിരിയുക എന്നത് ഒന്നിച്ചെടുത്ത തീരുമാനം - ഇംതിയാസ് ബീഗം
റാസാ-ബീഗം ഇനി ഒന്നിച്ചല്ല. പാടിയ പാട്ടുകളിലെ പ്രണയം പ്രേക്ഷകരുടെ മനസ്സിലുണ്ടെങ്കിലും റാസയും ബീഗവും രണ്ടുവഴിയിലേക്ക് തിരിഞ്ഞുനടന്നു തുടങ്ങി. വേദിയിലെ, ജീവിതത്തിലെ ആ കൂട്ടുകെട്ടിന് എന്തുപറ്റി? ഇംതിയാസ് ബീഗം മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.
'പിരിയുക എന്നത് ഒന്നിച്ചെടുത്ത തീരുമാനമായിരുന്നു. ഈയൊരു തീരുമാനം ആലോചിക്കുമ്പോൾ തന്നെ ആദ്യം ഓർത്തത് മോളെയും പാട്ട് കേൾക്കുന്ന പ്രേക്ഷകരെയുമാണ്. അവർക്കത് വളരെ നിരാശയുണ്ടാക്കുന്ന കാര്യമാണെന്നറിയാം. പക്ഷേ ആത്മാർഥതയോട് കൂടി പാട്ട് കൊടുക്കണമെന്നുണ്ടെങ്കിൽ അവിടെ ഞങ്ങൾ തമ്മിൽ സ്നേഹവും ഐക്യവും വേണം. ഞങ്ങളുടെ പാട്ട് കേട്ടാണ് പ്രണയിച്ചതെന്ന് പറഞ്ഞ നിരവധിയാളുകളുണ്ട്. ഞങ്ങൾ പിരിഞ്ഞിട്ട് രണ്ട് വർഷമായി. പക്ഷേ കരിയർ ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോയിരുന്നു. പിന്നീട് അതും നിർത്താമെന്ന് റാസാ പറയുകയായിരുന്നു. കൂടെ നിൽക്കുക എന്നതായിരുന്നു ചെയ്യാനുണ്ടായിരുന്നത്. രണ്ടാളും ബുദ്ധിമുട്ടി അഭിനയം കാഴ്ചവെക്കേണ്ട കാര്യമില്ല', ഇംതിയാസ് ബീഗം പറഞ്ഞു.
Inshort: Popular Malayalam musical duo Rasa and Begam have parted ways. Singer Imthias Begam reveals the reasons behind their split and the challenges they faced.
Content Highlights: Interview with musician Imthiyas Beegum
Published: 30 Apr 2025, 03:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented