മെസ്സിക്ക് കൊടുക്കാൻ പണമുണ്ട്, ഞങ്ങൾക്കില്ലേ? ക്ഷണം വന്നാൽ കേരളം വിടും – മുരളി ശ്രീശങ്കർ
കേരളത്തിലെ കായികതാരങ്ങൾക്ക് അർഹമായ സാമ്പത്തിക പിന്തുണയും പ്രോത്സാഹനവും ലഭിക്കുന്നില്ലെന്ന് വിമർശിച്ച് ലോങ്ജമ്പ് താരം എം. ശ്രീശങ്കർ. ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലുമായി നേടിയ നാല് വെള്ളിമെഡലുകൾക്ക് തനിക്ക് ലഭിച്ച സമ്മാനത്തുക കൂട്ടിയാലും മറ്റു സംസ്ഥാനങ്ങളിലെ താരങ്ങൾക്ക് ലഭിക്കുന്ന പ്രതിഫലത്തിനൊപ്പമെത്തുന്നില്ലെന്ന് ശ്രീശങ്കർ പറയുന്നു. മെസ്സിയെ കേരളത്തിലെത്തിക്കാൻ പണം ചെലവഴിക്കുമ്പോൾ നാട്ടിലെ കായികതാരങ്ങളുടെ ആവശ്യങ്ങൾക്ക് എന്ത് മുൻഗണനയാണ് നൽകുന്നതെന്നും ശ്രീശങ്കർ ചോദിക്കുന്നു. മറ്റു സംസ്ഥാനങ്ങളിൽനിന്ന് മികച്ച ഓഫർ ലഭിച്ചാൽ കേരളം വിടുന്നത് പരിഗണിക്കുമെന്നും ശ്രീശങ്കർ മാതൃഭൂമി ഡോട്ട് കോമിന്റെ 'ബിയോണ്ട് ബൗണ്ടറീസിൽ' തുറന്നുപറയുന്നു.
Content Highlights: sreeshankar criticises inadequate financial support for kerala athletes
Published: 14 Oct 2026, 05:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented