മനാമ: മാസ്ട്രോ ഡോ. മുബാറക് നജെമിന്റെ നേതൃത്വത്തിലുള്ള ബഹ്റൈൻ ഫിൽഹാർമോണിക് ഓർക്കസ്ട്ര, ബഹ്റൈൻ നാഷണൽ തിയേറ്ററിൽ ക്ലാസിക്കൽ സംഗീതത്തിന്റെ സായാഹ്നം സംഘടിപ്പിച്ചു. സിംഫണി ഓർക്കസ്ട്രയുടെ വൈവിധ്യവും ആവിഷ്‌കാര ശ്രേണിയും പ്രദർശിപ്പിക്കുന്ന അന്താരാഷ്ട്ര പ്രശസ്ത രചനകളുടെ ശേഖരം ഉൾപ്പെടുത്തിയ പരിപാടിയായിരുന്നു.

To advertise here,

റോസ്സിനിയുടെ സജീവവും രസകരവുമായ രചനകളിൽനിന്ന് ബീഥോവൻ, മൊസാർട്ട് എന്നിവരുടെ മാസ്റ്റർപീസുകളിലേക്കും തുടർന്ന് ബ്രാംസ്, ചൈക്കോവ്സ്‌കി എന്നിവരുടെ കൃതികളിലേക്കും സംഗീത യാത്രയിലേക്ക് പ്രേക്ഷകരെ നയിച്ചു. സമ്പന്നമായ തത്സമയ ഓർക്കസ്ട്ര പ്രകടനത്തിലൂടെ ക്ലാസിക്കൽ സംഗീതത്തിന്റെ സൗന്ദര്യം ആഘോഷിച്ചു.

2022-ൽ ബഹ്റൈൻ മാസ്ട്രോ ഡോ. മുബാറക് നജെം സ്ഥാപിച്ച ബഹ്റൈൻ ഫിൽഹാർമോണിക് ഓർക്കസ്ട്രയിൽ ഇപ്പോൾ 100-ലധികം സംഗീതജ്ഞരും ഗായകസംഘാംഗങ്ങളും ഉൾപ്പെടുന്നു. ബഹ്റൈനിലെ സംഗീത രംഗത്തെ പ്രമുഖ വ്യക്തിയാണ് ഡോ. മുബാറക് നജീം. രാജ്യത്ത് ഓർക്കസ്ട്ര സംഗീതം വികസിപ്പിക്കുന്നതിലും ബഹ്റൈനിന്റെ സംഗീത ഐഡന്റിറ്റി പ്രതിഫലിപ്പിക്കുന്ന സമകാലിക കൃതികൾ അവതരിപ്പിക്കുന്നതിലും അദ്ദേഹം പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.