ലോകസാമ്പത്തിക വ്യവസ്ഥയെ മുൾമുനയിൽ നിർത്താൻ പോന്ന, ഇറാന്റെ കൈയിലെ വജ്രായുധമാണ് ഹോർമുസ് കടലിടുക്ക്. അമേരിക്കയും ഇസ്രയേലും ആക്രമണം ശക്തമാക്കിയതോടെ ഈ കടലിടുക്ക് അടച്ചിരിക്കുകയാണ് ഇറാൻ. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇന്ധന ചരക്കുപാത. ആഗോളതലത്തിലുള്ള എണ്ണനീക്കത്തിന്റെ അഞ്ചിലൊന്നും അതായത് 20 ശതമാനവും കടന്നുപോകുന്ന ഈ പാത അടക്കുമ്പോൾ വിപണി ഇടിവും സാമ്പത്തിക പ്രതിസന്ധിയുമടക്കം വലിയ പ്രത്യാഘാതങ്ങളാണ് ലോകം നേരിടേണ്ടിവരിക.

To advertise here,

ഹോർമുസ് വഴി പോകാൻ ശ്രമിക്കുന്ന ചരക്കുകപ്പലുകൾ കത്തിക്കുമെന്നാണ് ഇറാന്റെ ഭീഷണി. ആക്രമണമുണ്ടായാൽ ഹോർമുസ് അടച്ചിടുമെന്ന് ഇറാൻ നിരന്തരം ഭീഷണിമുഴക്കാറുണ്ടെങ്കിലും ആദ്യമായാണ് കടലിടുക്ക് പൂർണമായി അടയ്ക്കുന്നത്. യുദ്ധം തുടങ്ങിയതു മുതൽ പല എണ്ണക്കമ്പനികളും കപ്പൽക്കമ്പനികളും ഇതുവഴിയുള്ള ചരക്കുനീക്കം മരവിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് ആഗോളതലത്തിൽ അസംസ്‌കൃത എണ്ണവില ഉയർന്നിരിക്കേയാണ് കടലിടുക്ക് ഇറാൻ അടച്ചത്. എന്താണ് ഹോർമുസ് കടലിടുക്ക് ? ആഗോളവിപണിയിൽ ഹോർമുസിന്റെ പ്രാധാന്യം എന്താണ് ?