ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പൽ തകർന്നു മുങ്ങിയതിനെ തുടർന്ന് ദശലക്ഷക്കണക്കിന് രൂപയുടെ ഐഫോണുകളും ആഡംബര പെർഫ്യൂമുകളും കടൽത്തീരത്ത് ഒഴുകുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. യു.എ.ഇ. ഉടമസ്ഥതയിലുള്ള സിംഗപ്പൂർ പതാക വഹിച്ച 'ജി.എഫ്.എസ് പ്രൈഡ്' എന്ന ചരക്കുകപ്പലാണ് ദുബായിൽനിന്ന് ചരക്കുകളുമായി പോകുന്നതിനിടെ അപകടത്തിൽപ്പെട്ടതെന്നാണ് റിപ്പോർട്ട്.
കപ്പൽ മൈനിൽ തട്ടി തകർന്നതോടെ ഐഫോൺ പെട്ടികളും പെർഫ്യൂം കുപ്പികളും ഒഴുകിനടക്കുന്നതും, പ്രദേശവാസികൾ ചെറിയ ബോട്ടുകളിലെത്തി ഇവ ശേഖരിക്കുന്നതുമായ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, ഈ ദൃശ്യങ്ങളുടെ ആധികാരിത സ്ഥിരീകരിച്ചിട്ടില്ല.. ഏകദേശം 2,500-ഓളം കണ്ടെയ്നറുകളാണ് കപ്പലിൽ ഉണ്ടായിരുന്നതെന്ന് ദ സൺ റിപ്പോർട്ട് ചെയ്തു.
ചൊവ്വാഴ്ച കടലിൽവെച്ച് ആക്രമണമുണ്ടായതിനെ തുടർന്നാണ് കപ്പലിന് തീപിടിക്കുകയും പിന്നീട് മുങ്ങുകയും ചെയ്തത്. എന്നാൽ, അനുവദനീയമല്ലാത്ത പാതയിലൂടെ സഞ്ചരിച്ചതിനെ തുടർന്ന് നാവിക മൈനിൽ ഇടിച്ചാണ് കപ്പൽ തകർന്നതെന്നാണ് ഐ.ആർ.ജി.സിയുടെ അവകാശവാദം. ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന 21 ജീവനക്കാരെയും പരിക്കുകളില്ലാതെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി സിംഗപ്പൂർ മാരിടൈം ആൻഡ് പോർട്ട് അതോറിറ്റി അറിയിച്ചു.
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം വലിയ ഭീഷണി നേരിടുകയാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങൾക്കിടെ മേഖലയിൽ കപ്പലുകൾക്കുനേരെ നിരവധി ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
Content Highlights: GFS Pride cargo ship sank in the Strait of Hormuz after an incident., Containers carrying iPhones and luxury perfumes drifted onto the coastline., Locals were seen collecting items from boats, though authenticity is unconfirmed., All 21 crew members were safely rescued without injuries., Heightened US-Iran tensions continue to threaten shipping routes in the region.
Published: 15 Oct 2026, 07:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented