ടെഹ്‌റാൻ: ഹോർമുസ് കടക്കാൻ ശ്രമിക്കവേ നേവൽ മൈൻ (കടലിൽ സ്ഥാപിച്ചിരുന്ന മൈൻ) പൊട്ടിത്തെറിച്ച് വമ്പൻ എണ്ണക്കപ്പലിന് തീപ്പിടിച്ചു. 20 ലക്ഷത്തിലധികം ബാരൽ ക്രൂഡ് ഓയിലുമായി പോകുകയായിരുന്ന ടാങ്കറാണ് തീപിടിച്ച് പൊട്ടിത്തെറിച്ചതെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർ അറിയിച്ചു.

To advertise here,

ഇറാൻ അനുമതി നൽകാത്ത പാതയിലൂടെയാണ് കപ്പൽ സഞ്ചരിച്ചതെന്നും നിയമവിരുദ്ധമായി ഹോർമുസ് കടക്കാൻ ശ്രമിക്കുകയായിരുന്നെന്നും ഇറാന്റെ ഔദ്യോഗികമാധ്യമായ പ്രസ് ടിവി റിപ്പോർട്ട് ചെയ്തു.

 

 

ഇറാനിയൻ മാരിടൈം അധികൃതരുടെ കണ്ണുവെട്ടിക്കുന്നതിന്റെ ഭാഗമായി ടാങ്കർ, കടലിൽ അതിന്റെ സ്ഥാനം നിർണയിക്കാനുള്ള സംവിധാനങ്ങൾ കരുതിക്കൂട്ടി ഒാഫ് ചെയ്തിരുന്നെന്ന് ഐആർജിസി (ഇറാൻ റെവല്യൂഷണറി ഗാർഡ് കോർ) പ്രസ്താവനയിൽ പറഞ്ഞു.

ഹോർമുസ് കടലിടുക്ക് ഉപയോഗിക്കുന്നതിനെതിരെ എല്ലാ കപ്പലുകൾക്കും ഐആർജിസി മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇറാന്റെ പരമാധികാരപരമായ തീരുമാനങ്ങൾക്കും സമുദ്രനിയമങ്ങൾക്കും കീഴിൽ ഹോർമുസ് കടലിടുക്ക് അടച്ചിട്ടിരിക്കുകയാണെന്നും അവർ വ്യക്തമാക്കി.