ഇതെന്താ അമേരിക്കന്‍ തിരഞ്ഞെടുപ്പ് പോലെയോ എന്നൊരു ചോദ്യം നമ്മള്‍ കേള്‍ക്കാറുണ്ട്. ഒരു പിടിയും കിട്ടാത്ത, അടിമുടി സങ്കീര്‍ണമാണ്  അമേരിക്കയിലെ തിരഞ്ഞെടുപ്പ് രീതി... ആകെ വോട്ടില്‍ മുന്നിലെത്തിയാലും ചിലപ്പോള്‍ തോല്‍ക്കും. നവംബര്‍ മാസത്തിലെ ആദ്യ തിങ്കളാഴ്ചയ്ക്ക് ശേഷം വരുന്ന ചൊവ്വാഴ്ച മാത്രം തിരഞ്ഞെടുപ്പ് നടത്തുന്നു. ഡെമോക്രാറ്റുകള്‍ അല്ലെങ്കില്‍ റിപ്പബ്ലിക്കന്‍സ്- ഈ രണ്ടു കക്ഷി സമ്പ്രദായമാണ് വര്‍ഷങ്ങളായിട്ട് അമേരിക്കന്‍ രാഷ്ട്രീയത്തിൽ. യുണൈറ്റഡ് സ്‌റ്റേറ്റസ് ഓഫ് അമേരിക്കയില്‍ ആകെ 50 സ്റ്റേറുകളാണുള്ളത്. അതില്‍ 43 സംസ്ഥാനങ്ങളും പരമ്പരാഗതമായി ഇതില്‍ ഏതെങ്കിലും ഒരുപാര്‍ട്ടിക്കൊപ്പമാണ് നിലയുറപ്പിക്കാറ്. ബാക്കി ഏഴ് സംസ്ഥാനങ്ങള്‍. പൊതുവെ സ്വിങ് സ്‌റ്റേറ്റുകള്‍ എന്നറിയപ്പെടുന്ന ഈ സംസ്ഥാനങ്ങള്‍ രണ്ട് കൂട്ടരേയും മാറിമാറി തുണച്ചിട്ടുണ്ട്. ഫലത്തില്‍ യഥാര്‍ഥ ഇലക്ഷന്‍ നടക്കുന്നത് ഈ ഏഴ് സംസ്ഥാനങ്ങളിലാണെന്ന് പറഞ്ഞാലും തെറ്റില്ല.

To advertise here,

1854 ലിലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാപിച്ചത്. പാര്‍ട്ടിയുടെ ചിഹ്നം ആന. നിറം ചുവപ്പ്. തികഞ്ഞ യാഥാസ്ഥിതികര്‍. റിപ്പബ്ലിക്കന്‍സ് പൊതുവേ ദേശീയവാദികളാണ്. 1792 ലാണ് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാപിതമായത്. ചിഹ്നം കഴുത. നീല നിറം. പൊതുവേ പുരോഗമനപരമായ നിലപാടുകളും എല്ലാ വംശജരേയും ഉള്‍ക്കൊള്ളുന്ന സമീപനവും, കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുള്ള നടപടികളെ ഒക്കെ പിന്തുണക്കുന്നവരുമാണ് ഡെമോക്രാറ്റുകള്‍. യു.എസ്സിലെ ജനങ്ങള്‍ ഇതില്‍ ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ പക്ഷത്തായിരിക്കും.

അമേരിക്കന്‍ കോണ്‍ഗ്രസില്‍ ജനപ്രതിനിധി സഭയില്‍ 435 സീറ്റും സെനറ്റില്‍ 100 സീറ്റുമാണുള്ളത്. ദേശീയ തലസ്ഥാന പ്രദേശമായ വാഷിങ്ടണ്‍ ഡിസിക്ക് സംസ്ഥാന പദവിയില്ലെങ്കിലും മൂന്ന് ഇലക്ടറല്‍ കോളജ് പ്രതിനിധികളുണ്ടാകും. അങ്ങനെ ആകെ 538 ഇലക്ടറല്‍ കോളജ് വോട്ടുകളാണുള്ളത്. ഈ ഇലക്ടറല്‍ കോളജിലേക്ക് ജയിച്ചുവരുന്ന പ്രതിനിധികള്‍ ഓരോരുത്തരും പ്രസിഡന്റിന് വോട്ട് ചെയ്യും. അതില്‍ 270 വോട്ട് കിട്ടുന്നയാള്‍ പ്രസിഡന്റായി ജയിച്ച് വൈറ്റ് ഹൗസിലെത്തും. ഇതാണ് പൊതുസങ്കല്‍പം. ജനങ്ങള്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്കാണ് വോട്ട് ചെയ്യുകയെങ്കിലും അവര്‍ യഥാര്‍ഥത്തില്‍ തിരഞ്ഞെടുക്കുന്നത് തങ്ങളുടെ സംസ്ഥാനത്തെ ഇലക്ടറല്‍ കോളജ് പ്രതിനിധികളെയാണ്. ഇന്ത്യയിലെ പോലെയല്ല. അമേരിക്കൻ തിരഞ്ഞെടുപ്പിലെ സങ്കീർണതകളാണ് ഈ ലക്കം ഇൻസൈഡ് ഔട്ടിൽ. 

Credits | Camera - Shaheer CH, Edit - Saran Kumar Bare

In Short | The latest episode of Inside Out explores the complexities and curiosities of the American election system. From the electoral college to why winning the popular vote may not guarantee victory, the episode breaks down the intricacies of the US voting process held on the Tuesday after the first Monday in November.