കാസിരംഗയുടെ സംരക്ഷിത മേഖല വെട്ടിക്കുറയ്ക്കുന്നതെന്തിന്? കാണ്ടാമൃഗങ്ങളും കടുവകളും എവിടേക്ക് പോകും?
ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ ലോകത്തിലെ തന്നെ പ്രധാന ആവാസകേന്ദ്രം, അസമിലെ കാസിരംഗ ദേശീയോദ്യാനം. കടുവകളും ആനകളും ഒക്കെയുള്ള വന്യജീവികളുടെ ലോകം. 1985-ൽ UNESCO ലോക പൈതൃകപ്പട്ടികയിൽ ഇടം നേടിയ പ്രദേശം. ഈ ദേശീയോദ്യാനത്തിന് ചുറ്റുമുള്ള പരിസ്ഥിതിലോല മേഖലയെയാണ് Eco-Sensitive Zone അഥവാ ESZ എന്നു പറയുന്നത്.
ആസാം സർക്കാർ മുന്നോട്ടു വച്ച ഒരു നിർദേശം പരിസ്ഥിതിയെക്കുറിച്ചും അവിടുത്തെ ആവാസവ്യവസ്ഥയെക്കുറിച്ചും ആശങ്കകൾ ഉയർത്തിയിരിക്കുകയാണ്. വിശദമായി തന്നെ പറയാം.
കാസിരംഗ ദേശീയോദ്യാനത്തിന് ചുറ്റുമുള്ള പരിസ്ഥിതിലോല മേഖലയുടെ അതായതു Eco-Sensitive സോണിന്റെ പരിധി 10 കിലോമീറ്ററിൽ നിന്ന് ഒന്ന് മുതൽ മൂന്ന് കിലോമീറ്റർ വരെ കുറയ്ക്കാനുള്ള നിർദേശം ആണത്.
എന്താണ് ESZ വിവാദം?
അസമിലെ കാസിരംഗ ദേശീയോദ്യാനത്തിന് ചുറ്റുമുള്ള പരിസ്ഥിതിലോല മേഖല Eco-Sensitive Zone അഥവാ ESZ ഇത് എല്ലാ മനുഷ്യപ്രവർത്തനങ്ങളും നിരോധിക്കുന്ന മേഖലയല്ല. പരിസ്ഥിതിയെ ബാധിക്കാൻ സാധ്യതയുള്ള നിർമാണങ്ങൾക്കും വ്യവസായങ്ങൾക്കും മറ്റ് പ്രവർത്തനങ്ങൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന മേഖലയാണ്.
കാസിരംഗയ്ക്ക് പ്രത്യേകമായ അന്തിമ ESZ വിജ്ഞാപനം ഇല്ലാതിരുന്ന സാഹചര്യത്തിൽ 10 കിലോമീറ്റർ പരിധി ഇടക്കാല അടിസ്ഥാനത്തിൽ ബാധകമായിരുന്നു. ഇപ്പോൾ അസം സർക്കാർ മുന്നോട്ടുവയ്ക്കുന്നത് പ്രദേശത്തിന്റെ സ്വഭാവമനുസരിച്ച് ഈ പരിധി ഒന്ന് മുതൽ മൂന്ന് കിലോമീറ്റർ വരെ കുറയ്ക്കാനുള്ള നിർദേശമാണ്.
സർക്കാരിന്റെ വാദം, നിലവിലുള്ള നിയന്ത്രണങ്ങൾ സമീപപ്രദേശങ്ങളിലെ വീടുകൾ, അടിസ്ഥാനസൗകര്യങ്ങൾ, വ്യാപാരം, വികസനപദ്ധതികൾ എന്നിവയെ ബാധിക്കുന്നു എന്നതാണ്. എന്നാൽ ഈ പരിധി ചുരുങ്ങുമ്പോൾ പരിസ്ഥിതിക്ക് എന്ത് സംഭവിക്കും എന്നതാണ് പ്രധാന ആശങ്ക.
Content Highlights: Assam government proposed reducing Kaziranga's Eco-Sensitive Zone (ESZ) from 10 km to 1-3 km. Proponents argue the 10 km limit hinders local development, infrastructure, and housing. Environmentalists warn reduced ESZ could threaten critical wildlife corridors and flood shelters. Supreme Court guidelines and Aaranyak suggest a scientific, zone-specific approach balancing development and conservation.
Published: 07 Nov 2026, 07:03 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented