വലിയ ടിക്കറ്റ് തട്ടിപ്പ് വിവാദത്തിലാണ് പാരീസിലെ ലൂവ്ര് മ്യൂസിയം. കഴിഞ്ഞ പത്തുവർഷത്തിനിടെ 10 ദശലക്ഷം യൂറോ (107 കോടി രൂപ) യോളം തട്ടിപ്പ് റാക്കറ്റ് മ്യൂസിയത്തിന് നഷ്ടം വരുത്തിയെന്നാണ് പ്രോസിക്യൂട്ടർ ഓഫീസിനെ ഉദ്ദരിച്ച് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നത്.
ടിക്കറ്റുകൾ വീണ്ടും ഉപയോഗിക്കുകയും ടിക്കറ്റ് പരിശോധന ഒഴിവാക്കാൻ ലൂവ്ര് ജീവനക്കാർക്ക് കൈക്കൂലി നൽകുകയുമായിരുന്നു തട്ടിപ്പിന്റെ രീതി. ഇതുവരെ രണ്ട് ലൂവ്ര് ജീവനക്കാർ, ടൂർ ഗൈഡുകൾ, ഒരു മുഖ്യ സൂത്രധാരൻ എന്നിവരടക്കം ഒൻപത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
നിരവധി ടൂറിസ്റ്റ് ഗ്രൂപ്പുകളുമായി ഒരേ ടിക്കറ്റ് തന്നെ പലതവണ ഉപയോഗിച്ച് മ്യൂസിയത്തിനകത്തേക്ക് പ്രവേശിക്കുന്ന രണ്ട് ചൈനീസ് ടൂർ ഗൈഡുകളെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ലുവ്റേ മ്യൂസിയം അന്വേഷണ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്. ഈ സംശയകരമായ നടപടി ഒരു വലിയ അന്വേഷണത്തിലേക്ക് നയിക്കുകയും സമാനമായ മറ്റ് തട്ടിപ്പുകളും പുറത്തുകൊണ്ടുവരികയും ചെയ്തു.
ടിക്കറ്റുകളുടെ തുടർച്ചയായ പുനരുപയോഗം നിരീക്ഷണ ക്യാമറകളിലൂടെയും ഫോൺ സംഭാഷണങ്ങളിലൂടെയും സ്ഥിരീകരിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂട്ടർ ഓഫീസ് വെളിപ്പെടുത്തി. തട്ടിപ്പ് നടത്തിയിരുന്ന ടൂർ ഗൈഡുമാർക്ക് ലൂവ്രെക്കുള്ളിൽ സഹായികളുണ്ടായിരുന്നുവെന്നും ടിക്കറ്റ് പരിശോധന ഒഴിവാക്കാൻ പണം വാങ്ങി അവർ ഒത്താശചെയ്തുവെന്നും ആരോപണമുണ്ട്. തട്ടിപ്പ് തടയാനും കുറ്റവാളികളെ ശിക്ഷിക്കാനും ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് മ്യൂസിയം മാനേജ്മെന്റ് അധികൃതർ റോയിട്ടേഴ്സിനോട് പറഞ്ഞു.
ഇതുവരെ 1.3 മില്യൺ ഡോളറിലധികം പണവും ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് 500,000 ഡോളറിലധികം തുകയും അന്വേഷണോദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്. ഈ പണത്തിന്റെ ഒരു ഭാഗം ഫ്രാൻസിലും ദുബായിലും റിയൽ എസ്റ്റേറ്റിൽ നിക്ഷേപിച്ചതായി റിപ്പോർട്ടുണ്ട്.
സംഘടിത തട്ടിപ്പ്, വ്യാജ രേഖകൾ ഉപയോഗിക്കൽ, അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്. ഇതിൽ പ്രധാന പ്രതികളിലൊരാൾ നിലവിൽ വിചാരണത്തടവിലാണ്. മറ്റ് എട്ടുപേരെ കർശന ഉപാധികളോടെ ജാമ്യത്തിൽ വിട്ടയച്ചിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബറിൽ, 100 മില്യൺ ഡോളറിലധികം വിലമതിക്കുന്ന രാജകീയ ആഭരണങ്ങൾ ഇതേ മ്യൂസിയത്തിൽനിന്ന് മോഷ്ടിക്കപ്പെട്ടിരുന്നു. കൂടാതെ ജീവനക്കാരുടെ സമരങ്ങളും പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ മുതൽ പലതവണ മ്യൂസിയം ഭാഗികമായി അല്ലെങ്കിൽ പൂർണമായി അടച്ചിടേണ്ടി വന്നിട്ടുണ്ട്.
Content Highlights: Discover the €10 million Louvre ticket fraud scandal. Learn how a network reused tickets, bribed staff, and what`s being done to stop it. Read the shocking details.
Published: 18 Feb 2026, 11:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented