സാധാരണയായി മൂന്നുദിവസം മുതൽ ഏഴു ദിവസത്തിനുള്ളിൽ വിസ പ്രോസസിംഗ് നടക്കും

ടെക്‌നോളജിയുടെ അതിവേഗമാറ്റം അറിയണമെങ്കിൽ ചൈന സന്ദർശിക്കണമെന്നാണ് പറയുക. കൃത്രിമ സൂര്യനെ നിർമിക്കുന്നതിലും ബുള്ളറ്റ് ട്രെയിൻ ഓടിക്കുന്നതിലും ചൈന മറ്റ് രാജ്യങ്ങളേക്കാൾ ബഹുദൂരം മുന്നിലാണ്. ബ്രിക്‌സ് ഉച്ചകോടിക്കുശേഷം ഇന്ത്യക്കാർക്ക് ചൈന വരുംദിനങ്ങളിൽ കൂടുതൽ എളുപ്പത്തിൽ സന്ദർശിക്കാനായേക്കും. ഇന്ത്യാ- ചൈന ഡയറക്ട് ഫ്ളൈറ്റ് തിരിച്ചെത്തുന്നു എന്നതാണ് അതുമായി ബന്ധപ്പെട്ട പ്രധാന വാർത്ത. ചൈന സതേൺ എയർലൈൻസ് ഡൽഹി-ഗ്വാങ്ഷോ നേരിട്ടുള്ള സർവീസ് ഈ സെപ്റ്റംബർ 21 മുതൽ പുന:രാരംഭിക്കുകയാണ്. ആറുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണീ നീക്കം.
ചൈന ടൂറിസ്റ്റ് വിസ എങ്ങനെയെടുക്കാം?
ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് വിനോദസഞ്ചാരത്തിനായി ചൈനയിലേക്ക് പോകുന്നവർക്ക് സാധാരണയായി എൽ വിസ ( L Visa) ആണ് വേണ്ടത്. ആദ്യം യാത്രാ തീയതിയും ചൈനയിലെ ലക്ഷ്യനഗരവും തീരുമാനിക്കുക. തുടർന്ന് ചൈനീസ് എംബസിയുടെ ഔദ്യോഗിക വിസ അപേക്ഷാ പോർട്ടലിൽ (China Online Visa Application System (COVA) ഫോം പൂരിപ്പിക്കണം.
ആവശ്യമായ രേഖകൾ
ആറുമാസത്തെ സാധുതയുള്ള ഇന്ത്യൻ പാസ്പോർട്ടും അതിന്റെ പകർപ്പുകളും.
പൂരിപ്പിച്ച വിസ അപേക്ഷാ ഫോം.
പുതിയ പാസ്പോർട്ട് സൈസ് ഫോട്ടോ.
യാത്രാ പ്ലാൻ / itinerary.
വിമാന ടിക്കറ്റ് അല്ലെങ്കിൽ റിസർവേഷൻ രേഖകൾ, ആവശ്യപ്പെട്ടാൽ.
ചൈനയിലെ ഹോട്ടൽ ബുക്കിങ് / താമസരേഖ.
മടക്കയാത്രാ ടിക്കറ്റ് അല്ലെങ്കിൽ തുടർയാത്രാ രേഖ.
ആവശ്യപ്പെട്ടാൽ ബാങ്ക് സ്റ്റേറ്റ്മെന്റ്, ജോലി / ബിസിനസ് രേഖകൾ.
ബാധകമെങ്കിൽ മുൻ ചൈനീസ് വിസയുടെ രേഖകൾ.
വിസ ഫീസ് അടച്ച ശേഷം ട്രാക്കിങ് നമ്പർ സൂക്ഷിക്കാൻ മറക്കരുത്. സാധാരണയായി മൂന്നുദിവസം മുതൽ ഏഴു ദിവസത്തിനുള്ളിൽ വിസ പ്രോസസിംഗ് നടക്കും.
നഗരങ്ങൾ തിരഞ്ഞെടുക്കുമ്പോൾ: ചൈനയിലെ പ്രധാന വ്യാപാര കേന്ദ്രമായ ഗ്വാങ്‌ഷോ (CAN) കൂടാതെ ബീജിങ് (PEK/PKX), ഷാങ്ഹായ് (PVG/SHA), ഷെൻസെൻ (SZX) തുടങ്ങിയ നഗരങ്ങളിലേക്കുള്ള കണക്റ്റിവിറ്റിയും യാത്രാ തീയതിക്ക് അനുസരിച്ച് പരിശോധിക്കുക.
Content Highlights: China Southern Airlines resumes Delhi-Guangzhou direct flights starting September 21 after a 6-year break., Indian tourists require an L Visa for traveling to China., Visa applications must be submitted through the China Online Visa Application System (COVA)., Standard visa processing time ranges from 3 to 7 working days.
Published: 16 Sept 2026, 01:37 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented