യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന യുവനടിയാണ് അഹാന കൃഷ്ണ. തന്റെ യാത്രാ വിശേഷങ്ങൾ സോഷ്യൽ മീഡിയാ അക്കൗണ്ടുകളിലൂടെ പങ്കുവെയ്ക്കാറുമുണ്ട് താരം. തായ്ലൻഡിലെ പട്ടായയിലാണ് അഹാന ഇപ്പോഴുള്ളത്. അഹാനയുടെ പട്ടായയിൽനിന്നുള്ള ഏറ്റവും പുതിയ പോസ്റ്റ് അല്പം തമാശ കലർന്നതാണ്. 

To advertise here,

പട്ടായയിലെ ടൈ​ഗർ പാർക്കിൽനിന്നുള്ള ചിത്രങ്ങളാണ് അഹാന പങ്കുവെച്ചത്. ഭീമാകാരനായ ഒരു കടുവയെ തൊട്ടുതലോടി നിൽക്കുന്ന അഹാനയാണ് ചിത്രങ്ങളിലുള്ളത്. ചിത്രങ്ങൾ കണ്ടാൽ കടുവയ്ക്കൊപ്പമുള്ള മുഹൂർത്തങ്ങൾ അതീവ രസകരമാണെന്ന് തോന്നുമെങ്കിൽ ഉള്ളിൽ മരണഭയമായിരുന്നു എന്നാണ് ചിത്രങ്ങൾക്കൊപ്പം നടി കുറിച്ചത്.

100-ലേറെ കടുവകളാണ് പട്ടായയിലെ ടൈ​ഗർ പാർക്കിലുള്ളത്. കടുവകളെ തൊട്ടടുത്ത് കാണാനും അവയ്ക്കൊപ്പം ചെലവിടാനും ചിത്രങ്ങളെടുക്കാനും സാധിക്കുന്നു എന്നതാണ് മറ്റ് മൃ​ഗശാലകളിൽനിന്ന് പട്ടായ ടൈ​ഗർ പാർക്കിനെ വ്യത്യസ്തമാക്കുന്നത്.

മുൻപും അഹാന തായ്ലൻഡ് സന്ദർശനം നടത്തിയിട്ടുണ്ട്. ബാങ്കോക്കിൽനിന്നുള്ള ചിത്രങ്ങളാണ് അന്ന് അവർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.