ആഗോള ടൂറിസം ലോകത്തെ ഏറ്റവും പ്രശസ്തമായ 'വേൾഡ്‌സ് 50 ബെസ്റ്റ് ഹോട്ടൽസ്' (The World's 50 Best Hotels) പട്ടികയിൽ 30-ാം സ്ഥാനം നേടി മുംബൈ താജ്മഹൽ പാലസ്. ലോകമെമ്പാടുമുള്ള 800-ലധികം പ്രമുഖ യാത്രാ മാധ്യമപ്രവർത്തകർ, ഹോട്ടലുടമകൾ, ടൂറിസം വിദഗ്ദ്ധർ എന്നിവരടങ്ങുന്ന പാനലാണ് തിരഞ്ഞെടുപ്പ് നടത്തിയത്. 1903-ൽ പ്രമുഖ വ്യവസായി ജംഷെഡ്ജി ടാറ്റയുടെ ദീർഘവീക്ഷണത്തിൽ നിന്നാണ് ഈ കൊട്ടാരസമാനമായ ഹോട്ടലിന്റെ ജനനം. കഴിഞ്ഞ നൂറ്റാണ്ടിലുടനീളം രാജകുടുംബാംഗങ്ങൾ, രാഷ്ട്രത്തലവന്മാർ, അന്താരാഷ്ട്ര കലാകാരന്മാർ തുടങ്ങി ആയിരക്കണക്കിന് വിശിഷ്ട വ്യക്തികൾക്ക് ഈ മന്ദിരം ആതിഥേയത്വമരുളി. പുരാതന വാസ്തുവിദ്യയും ആധുനിക സൗകര്യങ്ങളും ഒത്തിണങ്ങുന്നതാണ് താജിന്റെ ഏറ്റവും വലിയ ആകർഷണം. ഒരു രാത്രിയിലെ താമസത്തിന് ഏകദേശം 25,000 രൂപ മുതലാണ് ഇവിടെ നിരക്കുകൾ ആരംഭിക്കുന്നത് .

To advertise here,

ലോകത്തെ ഏറ്റവും മികച്ച ഹോട്ടലുകളിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയത് റോസ്വുഡ് ഹോങ്കോംഗ് (Rosewood Hong Kong) ആണ്. തായ്ലാന്റിലെ കപെല്ല ബാങ്കോക്ക്, ഫോർ സീസൺസ് ബാങ്കോക്ക് എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ദുബായിലെ അത്യാധുനിക ആഡംബര കേന്ദ്രമായ അറ്റ്‌ലാന്റിസ് ദി റോയൽ നാലാം സ്ഥാനത്തും, ഇറ്റലിയിലെ ലേക്ക് കോമോയിലുള്ള പാസലാക്വാ (Passalacqua) അഞ്ചാം സ്ഥാനത്തുമുണ്ട്.

കഴിഞ്ഞ വർഷം 38 ാം സ്ഥാനമായിരുന്നു താജ്മഹൽ പാലസിന്.