
യുഎസ്-ഇറാൻ സംഘർഷത്തെ തുടർന്ന് വിമാനത്താവളങ്ങൾ അടയ്ക്കുന്നതിന് തൊട്ടുമുമ്പാണ് താൻ ഖത്തർ വിട്ടതെന്ന് വെളിപ്പെടുത്തി സംഗീതസംവിധായകൻ സന്തോഷ് നാരായണൻ. ഞായറാഴ്ച എക്‌സിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
യുഎസ്-ഇറാൻ സംഘർഷം കാരണം വ്യോമാതിർത്തി അടയ്ക്കുകയും മിസൈൽ വിക്ഷേപണത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവരികയും ചെയ്ത സാഹചര്യത്തിൽ, പശ്ചിമേഷ്യയിൽ നിന്ന് പുറത്തുകടന്ന അവസാനത്തെ വിമാനങ്ങളിൽ ഒന്നിലായിരിക്കാം താനെന്നും അദ്ദേഹം പറഞ്ഞു. അവിടെ കുടുങ്ങിക്കിടക്കുന്നവരുടെ സുരക്ഷയ്ക്കുവേണ്ടിയും പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു. ഖത്തറിൽ നിന്ന് യുഎസിലേക്കാണ് താൻ പോകുന്നതെന്നും സന്തോഷ് കുറിച്ചു.
'വിമാനത്താവളങ്ങൾ പൂർണമായി അടയ്ക്കുന്നതിന് മുമ്പ് മധ്യേഷ്യയിൽ നിന്ന് പുറത്തുകടന്ന അവസാന വിമാനങ്ങളിൽ ഒന്നായിരിക്കാം എന്റെ ഖത്തർ ഫ്‌ളൈറ്റ്. ഞാൻ യു.എസ്.സിലേക്ക് പോകുന്നതുകൊണ്ട് സ്റ്റാർലിങ്ക് വഴി കണക്ട് ചെയ്തു. ഇവിടെയുള്ള എല്ലാ സഹോദരങ്ങളുടെയും സുരക്ഷയ്ക്കുവേണ്ടി പ്രാർത്ഥിക്കുന്നു', അദ്ദേഹം എഴുതി.
നിരവധി ആരാധകർ അദ്ദേഹത്തിന്റെ പോസ്റ്റിന് താഴെ കമന്റ് ചെയ്യുകയും സുരക്ഷിത യാത്രയ്ക്കായി ആശംസിക്കുകയും ചെയ്തു. 'സുരക്ഷിതമായി യാത്ര ചെയ്യുക, ലാൻഡ് ചെയ്ത ശേഷം അറിയിക്കണം’ എന്നും കമന്റുകളുണ്ട്.
Content Highlights: Music composer Santhosh Narayanan left Qatar just before widespread airport closures., The closures were a direct result of escalating US-Iran tensions in the Middle East.
Published: 01 Mar 2026, 11:18 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented