കേരളത്തില്‍ നിന്ന് എവറസ്റ്റ് ബേസ് ക്യാമ്പിലേക്ക് എട്ടു സ്ത്രീകള്‍. ആറുമാസക്കാലത്തെ മുന്നൊരുക്കങ്ങള്‍ക്കും പരിശീലനങ്ങള്‍ക്കുമൊടുവിലാണ് എവറസ്റ്റ് ബേസ് ക്യാമ്പ് എന്ന സ്വപ്നത്തിലേക്ക്് അവര്‍ ചുവടുവെച്ചത്. സ്വപ്ന സാക്ഷാത്കാരത്തിന് കൂട്ടായി അപ്പൂപ്പന്‍താടി എന്ന വനിതാ ട്രാവല്‍ ഗ്രൂപ്പും. എട്ടു പ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്ത പ്രായത്തിലുള്ള വനിതകള്‍. നിഹാല നാസര്‍ (33) ,ബിന്ദു (50), രാജലക്ഷ്മി (35), പ്രീത (40), സ്മിത (43), അനുജ (43) ഷീബ (38), ശരണ്യ (38). തങ്ങളുടെ ജീവിത്തിലെ അഭിമാന നേട്ടമായി അവര്‍ ഈ യാത്രയെ കാണുന്നു. പുതിയ യാത്രകളും അനുഭവങ്ങളും ജീവിതത്തിന് എപ്പോഴും ഒരു മുതല്‍ക്കൂട്ടാണെന്ന് എട്ടുപേരിലൊരാളായ നിഹാല നാസര്‍ പറയുന്നു. ഏപ്രില്‍ ഒന്നു മുതല്‍ പതിനാല് വരെയായിരുന്നു ക്യാമ്പ്. റോക്കി മൗണ്‍ടെയ്ന്‍സും 8000 മീറ്ററിന് മുകളിലുള്ള പര്‍വ്വതങ്ങളും നിറഞ്ഞ യാത്ര. എട്ടു ദിവസത്തെ കയറ്റവും മൂന്നു ദിവസത്തെ ഇറക്കവും കൂടെ ഗൈഡും. യാത്രയുടെ തുടക്കം കാഠ്മണ്ഡുവിലേക്ക്, അവിടെനിന്നും ലുക്ല എയര്‍പോര്‍ട്ടില്‍. ലുക്ലയില്‍ നിന്ന് ട്രക്കിങ് ആരംഭിക്കുന്നു. എവറസ്റ്റ് ബേസ് ക്യാമ്പിന് തൊട്ടുമുമ്പായി ഗൊരെക്ഷേപ് എന്ന ക്യാമ്പില്‍ ഹെലികോപ്റ്റര്‍ റെസ്‌ക്യൂ സംവിധാനം ഉണ്ട്. തിരികെയിറങ്ങാന്‍ ബുന്ധിമുട്ടുള്ളവര്‍ക്ക് ഹെലികോപ്റ്ററില്‍ തിരിച്ച് വരാം.
കൈ കാലുകള്‍ മുറിച്ചു കളയേണ്ടി വരുമോ എന്ന് തോന്നി

ഇത്രയും ദൂരം പ്രയാസപ്പെട്ട് വന്നിട്ട് പകുതി വെച്ച് ശ്രമം ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറായില്ല. പിന്നെ അവര്‍ കുതിര പുറത്താണ് യാത്ര ചെയ്തത്. കുതിരപ്പുറത്ത് പോയവര്‍ ഞങ്ങളെക്കാള്‍ ഒരു ദിവസം മുമ്പു തന്നെ ബേസ് ക്യാമ്പില്‍ എത്തി. ശേഷം ഗെരെക്ഷേപ് ക്യാമ്പില്‍ എത്തി ഹെലികോപ്റ്ററില്‍ തിരിച്ചു പോന്നു. ഞങ്ങള്‍ ആറു പേരാണ് നടന്ന് മുകളിലെത്തിയത്. തിരികെ ഇറങ്ങാന്‍ നേരം കൂട്ടത്തില്‍ രണ്ടുപേര്‍ക്ക് വീണ്ടും ആരോഗ്യപ്രശ്‌നങ്ങളുണ്ടായി. ബി.പി കുറഞ്ഞു. അവിടെ സഹായത്തിന് ഒരു ഡോക്ടര്‍ ഉണ്ടാകും. ആരോഗ്യം മോശമാകുന്ന യാത്രികരെ പരിശോധനിച്ച് ഡോക്ടര്‍ റെസ്‌ക്യൂ ചെയ്യും, വെയിലിന്റെ കാഠിന്യവും തളര്‍ച്ചയും കൊണ്ട് അവര്‍ ഹെലികോപ്റ്ററില്‍ തിരികെ പോയി. ഒടുവില്‍ ഞങ്ങള്‍ നാലു പേരായി ചുരുങ്ങി. നാലു പേരും നടന്നിറങ്ങി. യാത്ര കഴിഞ്ഞിറങ്ങിയപ്പോള്‍ സന്തോഷവും അഭിമാനവും തോന്നി. യാത്രയിലൂടനീളം ഒരു ഗെഡ് ഉണ്ടാകും. വെയിറ്റ് എടുക്കാനായി ഷെര്‍പ്പകളും.'
ഫിറ്റ്‌നസ് നോക്കുന്നവര്‍ക്കായിരുന്നു മുന്‍ഗണന
''മാസങ്ങള്‍ക്കു മുന്‍പേതന്നെ എവറസ്റ്റ് ബേസ് ക്യാമ്പിനെക്കുറിച്ച അപ്പൂപ്പന്‍താടി ഗ്രൂപ്പ് വഴി അനൗണ്‍സ് ചെയ്തിരുന്നു. വിവിധ സ്ഥലങ്ങളില്‍ നിന്നും താല്‍പര്യമുള്ള പല സ്തീകള്‍ ഇതിനായി മുന്നോട്ടു വന്നു. എന്നാല്‍ ബേസ് ക്യാമ്പില്‍ പങ്കെടുക്കണമെങ്കില്‍ ആരോഗ്യക്ഷമത അത്യാവശ്യമായിരുന്നു. നിരവധി പേരുള്ള ഗ്രൂപ്പില്‍ വര്‍ക്ക്് ഔട്ട് വീഡിയോകളും മറ്റും ദിനംപ്രതി ഇട്ട്, ശരിയായ രീതിയില്‍ ഫിറ്റ്‌നസ് നോക്കുന്ന ആളുകളെ മാത്രം എവറസ്റ്റിലേക്ക് കൊണ്ടുപോകാമെന്ന നിബന്ധനപ്രകാരം ഗ്രൂപ്പ് തുടങ്ങി. മൂന്നാഴ്ച തുടര്‍ച്ചയായി വര്‍ക്ക് ഔട്ട് അപ്ഡേറ്റ് ഇടുന്ന ആളുകളെ പരിഗണിക്കാം എന്ന് തീരുമാനിച്ചു. എന്നാല്‍ ഗ്രൂപ്പില്‍ ചേരാനുള്ള ആവേശം ആരും വര്‍ക്ക് ഔട്ട് ചെയ്യുന്നതില്‍ കാണിച്ചില്ല. തുടര്‍ന്ന് നൂറു പേരടങ്ങുന്ന ഗ്രൂപ്പില്‍ നിന്നും ക്രമേണ ചുരുങ്ങി പത്തുപേരുള്ള ഗ്രൂപ്പിലെത്തി നിന്നു. എന്നാല്‍ പത്തുപേരില്‍ രണ്ടുപേര്‍ക്ക് ഒടുവില്‍ പിന്മാറേണ്ടി വന്നു. എട്ടു പേരൊടൊപ്പം എവറസ്റ്റിന്റെ മണ്ണിലേക്ക് യാത്ര തുടങ്ങി.''ബഡ്ഡീസ് ഗ്രൂപ്പിലെ നിഹാല പറഞ്ഞു തുടങ്ങി... ഒന്നരലക്ഷത്തോളം രൂപ ചെലവായ യാത്ര പതിനാല് ദിവസം നീണ്ടുനിന്നു. ഇനിയൊരു എവറസ്റ്റ് ബേസ് ക്യമ്പ് സംഘടിപ്പിക്കുകയാണെങ്കില്‍ ഒരു തവണയെങ്കിലും ഹിമാലയന്‍ ട്രക്കിങിന് പോയ ആളുകളെ മാത്രമേ പരിഗണിക്കൂ എന്ന് നിഹാല കൂട്ടിച്ചേര്‍ത്തു.
അപ്പൂപ്പന്‍താടിയും ബഡ്ഡീസും
അതിരുകളില്ലാത്ത ആകാശവും ഭൂമിയും കണ്ട് പാറിപ്പറക്കുന്ന ഒരു കൂട്ടം സ്ത്രീകള്‍. പ്രായമോ കാലമോ തടസ്സമല്ലാതെ ചിറകുവിരിച്ച പറക്കാന്‍ കൂട്ടിന് അപ്പൂപ്പന്‍താടിയും. യാത്രകളെ ഇഷ്ടപ്പെടുന്ന ഒരു കൂട്ടം സ്ത്രീകളുടെ യാത്രാകൂട്ടായ്മയാണ് അപ്പൂപ്പന്‍താടി. അപ്പൂപ്പന്‍താടിയുടെ സ്ഥാപക സജ്‌ന അലിയും അവരുടെ യാത്രകളും സോളോ ട്രിപ്പുകളും ഒരു കാലത്ത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഒരു വാട്‌സാപ്പ് ഗ്രൂപ്പില്‍ തുടങ്ങിയ യാത്രാചര്‍ച്ചകള്‍ അപ്പൂപ്പന്‍താടി ലേഡി ട്രാവല്‍ ഗ്രൂപ്പിന്റെ പിറവിലേക്കെത്തിച്ചു. യാത്രാവിശേഷങ്ങളിലൂടെ യാത്ര എന്ന ലഹരിയിലേക്ക് തന്നെ കൈപിടിച്ചുയര്‍ത്തിയ ലോറി ഡ്രൈവറായ ഉപ്പ അലിക്കോയയും അപ്പൂപ്പന്‍താടിയുടെ പിറവിക്ക് കാരണമായെന്ന് സജ്‌ന പറയുന്നു.
2016 -ല്‍ കൊല്ലം റോസ്മലയില്‍ തുടങ്ങിയ യാത്ര 2023-ല്‍ ചെന്നെത്തിയത് എവറസ്റ്റ് ബേസ് ക്യാമ്പിലേക്കാണ്. കൂടെ ബഡ്ഡീസ് എന്ന പതിനേഴംഗ പെണ്‍പടയും. യാത്രകള്‍ ഇഷ്ടപ്പെട്ട് കൂടെ കൂടിയ പതിനേഴുപേരാണ് ബഡ്ഡീസ് ഗ്രൂപ്പിലുള്ളത്. ഓരോ യാത്രയിലും ബഡ്ഡീസ് ഗ്രൂപ്പിലെ ഓന്നോ രണ്ടോ പേര്‍ കൂടെയുണ്ടാകും. എവറസ്റ്റിലേക്കുള്ള യാത്രയില്‍ ബഡ്ഡീസ് ഗ്രൂപ്പിന്റെ പ്രതിനിധിയായി നിഹാല നാസറാണ് കൂടെ കൂടിയത്. 5000-ത്തില്‍പ്പരം സ്ത്രീകള്‍ ഇതിനോടകം തന്നെ അപ്പൂപ്പന്‍താടിയുടെ കൂട്ടുകാരായിട്ടുണ്ട്. ഇന്ന് അപ്പൂപ്പന്‍താടി 520-ല്‍ പരം യാത്രകളിലെത്തി നില്‍ക്കുന്നു. തങ്ങളുടെ ബക്കറ്റ് ലിസ്റ്റിലുള്ള സ്ഥലങ്ങളില്‍ പോകുന്നതിന് സ്ത്രീകള്‍ക്ക് ഇനി അപ്പൂപ്പന്‍താടിയോടൊപ്പം യാത്രയ്‌ക്കൊരുങ്ങാം
Content Highlights: everest base camp trek nepal travel
Published: 26 Apr 2023, 04:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented