ജനീവ: 2026-ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ഐക്യരാഷ്ട്രസഭയുടെ മുൻ മനുഷ്യാവകാശ ഹൈക്കമ്മീഷണറും ദക്ഷിണാഫ്രിക്കൻ നിയമജ്ഞയുമായ നവനീതം പിള്ളയ്ക്ക്. മനുഷ്യാവകാശ സംരക്ഷണത്തിനും അന്താരാഷ്ട്ര നീതിന്യായ വ്യവസ്ഥയ്ക്കും നൽകിയ സമഗ്ര സംഭാവനകൾക്കാണ് പുരസ്കാരം ലഭിച്ചത്. അന്താരാഷ്ട്ര ക്രിമിനൽ കോടതി, റുവാണ്ടയ്ക്കായുള്ള ഐക്യരാഷ്ട്രസഭാ അന്താരാഷ്ട്ര ക്രിമിനൽ ട്രൈബ്യൂണൽ എന്നിവയിലെ സേവനത്തിലൂടെ പ്രശസ്തയാണ്. അന്താരാഷ്ട്ര നിയമരംഗത്തും മനുഷ്യാവകാശ സംരക്ഷണത്തിലും മാറ്റങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.
ഇന്ത്യൻ തമിഴ് വംശജനായ ബസ് ഡ്രൈവറുടെ മകളായി 1941 സെപ്റ്റംബർ 23-ന് ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ ജനിച്ച നവി പിള്ള, നടാൽ സർവകലാശാലയിൽനിന്നാണ് ബിരുദവും നിയമബിരുദവും നേടിയത്. ദക്ഷിണാഫ്രിക്കയിലെ വംശീയവിവേചന വിരുദ്ധ നിയമപോരാട്ടങ്ങളിൽ സജീവ പങ്കാളിയായിരുന്ന അവർ, 1967-ൽ സ്വന്തമായി അഭിഭാഷക സ്ഥാപനം ആരംഭിച്ചു. പിന്നീട് ഹാർവാർഡ് ലോ സ്കൂളിൽനിന്ന് നിയമത്തിൽ മാസ്റ്റർ ബിരുദവും 1988-ൽ ഡോക്ടറേറ്റും നേടി.
1995-ൽ ദക്ഷിണാഫ്രിക്കൻ ഹൈക്കോടതിയിലെ ആദ്യത്തെ വെള്ളക്കാരല്ലാത്ത വനിതാ ജഡ്ജിയായി നവനീതം പിള്ള നിയമിക്കപ്പെട്ടു. 1999 മുതൽ 2003 വരെ റുവാണ്ടയ്ക്ക് വേണ്ടിയുള്ള ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര ക്രിമിനൽ ട്രൈബ്യൂണലിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. 2003 മുതൽ 2008 വരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലെ അപ്പീൽ ചേംബർ ജഡ്ജിയായും പ്രവർത്തിച്ചു.
2008 മുതൽ 2014 വരെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറായി സേവനമനുഷ്ഠിച്ച അവർക്ക് പകരം 2014 സെപ്റ്റംബറിൽ പ്രിൻസ് സെയ്ദ് ബിൻ റആദ് ചുമതലയേറ്റു. തുടർന്ന് 2015 ഏപ്രിലിൽ വധശിക്ഷയ്ക്കെതിരെയുള്ള അന്താരാഷ്ട്ര കമ്മീഷന്റെ 16-ാമത് കമ്മീഷണറായി. 'റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ്' ആരംഭിച്ച ഇൻഫർമേഷൻ ആൻഡ് ഡെമോക്രസി കമ്മീഷനിലെ പ്രധാന അംഗങ്ങളിൽ ഒരാൾകൂടിയാണ് നവനീതം പിള്ള.
Content Highlights: Navanethem Pillay awarded the 2026 Nobel Peace Prize., Recognized for global contributions to human rights and international justice., Former UN High Commissioner for Human Rights and international court judge.
Published: 09 Oct 2026, 02:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented