ന്യൂഡൽഹി: സിജെപി പ്രതിഷേധം നേരിടാനുള്ള ഡൽഹി പോലീസിന്റെ നിയന്ത്രണങ്ങൾക്കെതിരെ സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി സമർപ്പിച്ച ഹർജിയിൽ വിമർശനവുമായി സുപ്രീംകോടതി. നാളത്തെ സി.ജെ.പി. പ്രകടനം നടത്തുന്നത് എം.എ. ബേബിയാണോ എന്നായിരുന്നു സുപ്രീംകോടതി ചോദിച്ചത്. എത്രപേർ പങ്കെടുക്കുമെന്ന് ബേബിക്ക് പറയാനാവുമോ എന്നും കോടതി ചോദിച്ചു. നിയന്ത്രണങ്ങൾ റദ്ദാക്കാമെന്നും എന്നാൽ സമരവും നിരോധിക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി.
ശനിയാഴ്ചത്തെ പ്രതിഷേധം കണക്കിലെടുത്ത് ഡൽഹിയിലെ 57 മെട്രോ സ്റ്റേഷനുകൾ അടയ്ക്കുകയും ഡൽഹിയിലേക്കുള്ള നിരവധി ട്രെയിനുകൾ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ഇത് ചോദ്യം ചെയ്തായിരുന്നു ഹർജി. മെട്രോ സ്‌റ്റേഷനുകൾ അടച്ചതും ട്രെയിനുകൾ റദ്ദാക്കിയതും ചൂണ്ടിക്കാട്ടി മുതിർന്ന അഭിഭാഷകനും എം.പി.യുമായ കപിൽ സിബൽ മുഖാന്തിരമാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ എംഎ ബേബി അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സമീപിച്ചത്.
വോട്ടർപ്പട്ടിക ക്രമക്കേട് സംബന്ധിച്ച വിഷയത്തിൽ നാളെയാണ് സിജെപി പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിഷേധത്തിന് ഡൽഹി പോലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്. പ്രതിഷേധം നേരിടുന്നതിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽനിന്നെത്തിയ ആയിരക്കണക്കിന് പ്രവർത്തകരെ പോലീസ് മുൻകൂട്ടി കസ്റ്റഡിയിലെടുക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഡൽഹിയിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
Content Highlights: INDIA bloc granted an appointment with President Droupadi Murmu on Friday at 8 PM regarding voter list irregularities., Protests against Chief Election Commissioner Gyanesh Kumar are intensifying.
Published: 09 Oct 2026, 03:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented