വാഹനങ്ങൾ നിയന്ത്രണമില്ലാതെ തിരിയുന്നതു അപകടമുണ്ടാക്കുന്നു
ചെറുതുരുത്തി : ചെറുതുരുത്തി ചുങ്കം സെന്ററിൽ ഗതാഗത നിയന്ത്രണത്തിനു ഫൈബർ ഡിവൈഡർ സ്ഥാപിക്കണമെന്ന ആവശ്യം ഉയരുന്നു. കൊടുങ്ങല്ലൂർ - ഷൊർണൂർ സംസ്ഥാനപാത 22 ൽ സ്ഥിതി ചെയ്യുന്ന ചെറുതുരുത്തി ചുങ്കം സെന്റർ, ചെറുതുരുത്തി - പൊന്നാനി പി.ഡബ്ല്യു.ഡി. റോഡ് ആരംഭിക്കുന്നതടക്കം രണ്ടു പ്രധാന റോഡുകൾ ചേരുന്ന ഭാഗം കൂടിയാണ്. വാഹനങ്ങൾ നിയന്ത്രണമില്ലാതെ തിരിയുന്നതു അപകട ഭീഷണി ഉയർത്തുന്ന തരത്തിലാണ് ഇവിടെ. മുമ്പു കോൺഗ്രസിന്റെ ഒരു സ്തൂപം ഇവിടെ മധ്യത്തിൽ ഉണ്ടായിരുന്നു. എന്നാൽ രാഷ്ട്രീയ പാർട്ടികളുടെ നിർമിതികളും മറ്റും റോഡുകളിൽനിന്നും നീക്കണമെന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇതു മാറ്റിയിരുന്നു. തുടർന്നു ഒരു ടാർ വീപ്പ പെയിന്റ്് മധ്യത്തിൽ ഇവിടെ വച്ചിരുന്നതു ഏറെ സഹായകരമായിരുന്നു. അടുത്തിടെ കോൺഗ്രസ് സ്തൂപം പുനഃസ്ഥാപിച്ചെങ്കിലും വീണ്ടും മാറ്റേണ്ടി വന്നു. ഇതും മാറ്റിയതോടെ റോഡു ശൂന്യമായതോടെ ഇപ്പോൾ ഗതാഗത പ്രശ്‌നങ്ങൾ രൂക്ഷമായിരിക്കുന്നു.
പലപ്പോഴും ഗതാഗതത്തിരക്ക് രൂക്ഷമായി അനുഭവപ്പെടുന്ന പ്രദേശമാണിത്. നിയന്ത്രണമില്ലാതെ തിരിഞ്ഞു പോകുന്നതു വലിയ അപകടഭീഷണിയാണ് ഉയർത്തുന്നത്. ഇവിടെ സിഗ്‌നൽ സംവിധാനം സ്ഥാപിക്കണം എന്നാവശ്യപ്പെട്ടു യു.ആർ. പ്രദീപ് എം.എൽ.എ. ജില്ലാ കളക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്.
ചെറുതുരുത്തി ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ, കേരള കലാമണ്ഡലം, ജ്യോതി എൻജിനീയറിങ് കോളേജ്, മലബാർ എൻജിനീയറിങ് കോളേജ്, പഞ്ചകർമ ആയുർവേദ ആശുപത്രി എന്നീ സ്ഥാപനങ്ങളെല്ലാം ഈ ജങ്ഷന്റെ സമീപപ്രദേശങ്ങളിലാണ്. എന്നാൽ ഈ പദ്ധതി നടപ്പിലാക്കുന്നതു വരെ സംസ്ഥാനപാതകളിലേതു പോലെ ഫൈബർ ഡിവൈഡർ സ്ഥാപിച്ചാൽ അപകടങ്ങൾ ഒഴിവാക്കാനും സുഗമമായി യാത്ര ചെയ്യാനും കഴിയും. സിഗ്‌നൽ സംവിധാനം വന്നാൽ ഇതു എടുത്തു മാറ്റാനും കഴിയും.
Published: 01 Oct 2026, 03:26 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented