ഏങ്ങണ്ടിയൂർ : ചാവക്കാട് സൗത്ത് ബൈപാസിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് സ്വകാര്യബസ് ഓപ്പറേറ്റർമാർ അനിശ്ചിതകാലസമരം തുടങ്ങി. ദേശീയപാത 66-ൽ തങ്ങൾപ്പടി, വില്യംസ്, ഒരുമനയൂർ എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന ബൈപാസാണ് തകർന്നത്. എല്ലാ സ്വകാര്യ ബസുകളും ചേറ്റുവയിൽ സർവീസ് അവസാനിപ്പിച്ചു. ലിമിറ്റഡ്‌സ്റ്റോപ്പ്‌, കെ.എസ്.ആർ.ടി.സി. ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്.

To advertise here,

റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ച് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യവുമായാണ് സമരം. അടിയന്തര അറ്റകുറ്റപ്പണികൾ നടത്തണമെന്ന ആവശ്യം ശക്തമാകുന്നതിനിടയിലാണ് പ്രതിഷേധ പ്രഖ്യാപനം. കുഴികൾ നികത്തുക, തകർന്ന ഭാഗങ്ങൾ അറ്റകുറ്റപ്പണി നടത്തുക, വെള്ളക്കെട്ടൊഴിവാക്കാൻ ഫലപ്രദമായ ഡ്രെയ്‌നേജ് സംവിധാനം ഒരുക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.