ചെറുമീൻ പിടിത്തത്തിനെതിരേ ബോധവത്കരണം
ചാവക്കാട് : ചെറുമീൻ പിടിത്തത്തിനെതിരേ മത്സ്യത്തൊഴിലാളികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ബ്ലാങ്ങാട് ബീച്ചിൽ ഫിഷറീസ് വകുപ്പ് കടലോരനടത്തം സംഘടിപ്പിച്ചു. ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ്. രാജേഷ് കടലോര നടത്തം ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ പി.എം. മോഹൻരാജ് അധ്യക്ഷനായി.
ചെറുമീൻ പിടിത്തത്തിനെതിരേ നടപടികൾ കർശനമാക്കുന്നതിന്റെ ഭാഗമായി ഓപ്പറേഷൻ പൈതൽ എന്ന പേരിൽ പ്രത്യേക പരിശോധനാ യജ്ഞത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. 2027 ജനുവരി 10 വരെയാണ് പ്രത്യേക ഡ്രൈവ് നടപ്പിലാക്കുന്നത്. ചെറുമത്സ്യങ്ങളെ പിടിക്കുന്നത് മത്സ്യസമ്പത്തിന്റെ പുനരുത്പാദനത്തെയും മത്സ്യങ്ങളുടെ സ്വാഭാവിക പ്രജനനത്തെയും പ്രതികൂലമായി ബാധിക്കുന്നതിനാൽ ഇത്തരം നിയമവിരുദ്ധപ്രവർത്തനങ്ങൾ തടയുകയാണ് ഓപ്പറേഷൻ പൈതലിന്റെ പ്രധാന ലക്ഷ്യം.
പ്രത്യേക പരിശോധനകൾക്കായി ജില്ലയിൽ പ്രത്യേക സ്ക്വാഡുകൾ രൂപവത്കരിച്ചിട്ടുണ്ട്. ആഴക്കടലിലും തീരക്കടലിലും ഫിഷിങ് ഹാർബറുകളിലും ഫിഷ് ലാൻഡിങ് സെന്ററുകളിലും 24 മണിക്കൂറും നിരീക്ഷണവും പരിശോധനയും പ്രത്യേക സ്ക്വാഡുകൾ നടത്തിവരുകയാണ്. കടലോരനടത്തത്തിന് ജില്ലാ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ജോയ്നി ജേക്കബ്, ചാവക്കാട് മത്സ്യഭവൻ എഫ്.ഇ.ഒ. ആതിര, എ.എഫ്.ഇ.ഒ.മാരായ ജോമോൾ സി. ബേബി, ലീനാ ഡെന്നീസ്, എഫ്.ഒ.മാരായ എസ്. രേഖ, പി.എം. അൻസിൽ എന്നിവർ നേതൃത്വം നൽകി.
ചാവക്കാട് ഗവ. ഫിഷറീസ് ടെക്നിക്കൽ സ്കൂൾ വിദ്യാർഥികൾ, കടലോര ജാഗ്രതാസമിതി പ്രവർത്തകർ, മത്സ്യത്തൊഴിലാളികൾ എന്നിവർ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി നടത്തിയ പെൻസിൽ ഡ്രോയിങ്, ഉപന്യാസമത്സരങ്ങളിൽ മികവു പുലർത്തിയ കുട്ടികൾക്ക് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഉപഹാരങ്ങൾ നൽകി.
Published: 26 Nov 2026, 02:19 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented