ഏറ്റുമാനൂർ : പാറോലിക്കൽ റെയിൽവേ ഗേറ്റിന്റെ അപ്രോച്ച് റോഡ് തകർന്നതോടെ യാത്ര ദുരിതത്തിലായി. മൂന്നുമാസം മെറ്റൽ നിരത്തിയ റോഡാണ് പൂർണമായും നശിച്ചത്. അതിരമ്പുഴയെയും സമീപ പ്രദേശങ്ങളെയും എം.സി. റോഡുമായി ബന്ധിപ്പിക്കുന്ന പ്രധാനപാതയാണിത്.
ആശുപത്രികളിലെത്തുന്നവരും ജോലിയാവശ്യങ്ങൾക്കായി യാത്രചെയ്യുന്നവരുമായി ഒട്ടേറെയാളുകളാണ് റോഡ് ഉപയോഗിക്കുന്നത് .റെയിൽവേ മേൽപ്പാലത്തിനായി ജനപ്രതിനിധികളുടെ ഇടപെടൽ ഉണ്ടാകാത്തത് ഖേദകരമാണന്ന് യാത്രക്കാർ പറയുന്നു.ലെവൽക്രോസുകളിൽ മെറ്റിൽ നിരത്തുന്നത് പഴയ സമ്പ്രദായമാണ്. പാളവുമായി സമാസമം ഇന്റർലോക്കുകൾ കൊണ്ട് ബന്ധിപ്പിച്ച് റബ്ബർ സ്ട്രാപ്പ് ഉപയോഗിച്ച് വിടവുകളില്ലാത്തവിധം ആധുനികരീതിയിൽ റെയിൽവേ ഇന്ന് പലയിടത്തും പൂർത്തീകരിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണിക്കായി റെയിൽവേ പ്രത്യേക ഫണ്ട് വകയിരുത്തിയിട്ടുണ്ട്.
Published: 26 Nov 2026, 02:12 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented