നിലംപൊത്താറായ പ്ലാവ് ഭീഷണിയാകുന്നു
മേലൂർ : ഗ്രാമപ്പഞ്ചായത്ത് എട്ടാം വാർഡിൽ കനാൽ ബണ്ട് റോഡിനുസമീപം നിലംപൊത്താറായിനിൽക്കുന്ന വലിയ പ്ലാവ് നാട്ടുകാർക്ക് ഭീഷണിയാകുന്നു. മരം സമീപത്തുള്ള വൈദ്യുതി ലൈനിലേക്കും വീടിനുമുകളിലേക്കും ഏതുസമയവും വീഴാവുന്ന അവസ്ഥയിലാണ്. അപകടാവസ്ഥ ചൂണ്ടിക്കാട്ടി അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല.
ജലസേചനവകുപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥലം. മരത്തിന്റെ ശിഖരങ്ങൾ പരാതിക്കാരുടെ സ്വന്തം ചെലവിൽ മുറിച്ചുമാറ്റാൻ നേരത്തേ ഉത്തരവു പുറപ്പെടുവിച്ചിരുന്നു.
അത് വിവാദമാകുകയും ചെയ്തു. ഇത്തരം വിചിത്രമായ ഉത്തരവുണ്ടായിട്ടും പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടലുണ്ടായില്ല. അടിയന്തരമായി മരം മുറിച്ചുമാറ്റി അപകടാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Published: 26 Nov 2026, 02:20 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented