തിടനാട്-പാതാഴ റോഡിൽ സഞ്ചാരം സാധ്യമല്ല
തിടനാട് : റോഡിലെ കുഴികൾക്കൊപ്പം നിർമാണ പ്രവർത്തനങ്ങൾകൂടി നടക്കുന്നതോടെ സഞ്ചാരയോഗ്യമല്ലാതായി തിടനാട്- പാതാഴ റോഡ്. തിടനാട് പഞ്ചായത്തിലെ മൂന്ന്, നാല് വാർഡുകളിലൂടെ കടന്നുപോകുന്ന പ്രധാനമന്ത്രി ഗ്രാമീണ സടക് യോജന പദ്ധതി പ്രകാരം നിർമിച്ച റോഡാണ് തകർന്നത്.
ദിനംപ്രതി 100 കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡ് ഈ അവസ്ഥയിൽ ആയിട്ട് മാസങ്ങൾ ഏറെയായി. റോഡിലെ ടാർ ഇളകിയതിനൊപ്പം സ്വകാര്യ കമ്പനിക്ക് വൈദ്യുതി ലൈൻ ഇടുന്നതിനായി കുഴികൾ എടുത്തതോടെയാണ് യാത്രക്കാർ ഏറെ ദുരിതത്തിലായത്. ഇതിനോടകം തന്നെ ഒട്ടേറെ അപകടങ്ങളുമുണ്ടായി. എടുത്ത കുഴികൾ റോഡിലേക്ക് ഇറങ്ങിയാണ്.
2020-ൽ നിർമാണം പൂർത്തിയാക്കിയ റോഡ് അഞ്ചുവർഷക്കാലം കരാറുകാരൻ തന്നെ അറ്റകുറ്റപ്പണികൾ നടത്തണമെന്ന് നിയമം നിലനിന്നിരുന്നെങ്കിലും ശരിയായ രീതിയിലല്ല നിർമാണ പ്രവർത്തനങ്ങൾ നടത്തിയതെന്നും ആരോപണമുണ്ട്. ഇരുചക്രവാഹന യാത്രക്കാരാണ് ഏറെയും ദുരിതമനുഭവിക്കുന്നത്. റോഡിലെ വളവുഭാഗത്ത് ഉൾപ്പെടെ കുഴികൾ എടുത്തതോടെ രാത്രി യാത്രയും ദുഷ്കരമാണ്. ഏകദേശം അഞ്ചടിയോളം ആഴത്തിൽ എടുത്തിരിക്കുന്ന കുഴികൾ പലഭാഗങ്ങളിലും മൂടിയിട്ടില്ല.
റോഡിനെക്കുറിച്ച് ധാരണയില്ലാത്തവർ ഇതുവഴി എത്തുമ്പോൾ അപകടത്തിൽപെടുവാൻ സാധ്യത ഏറെയാണ്.
Published: 26 Nov 2026, 02:11 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented