പാവറട്ടി : ടൗണിലെ ഗതാഗതക്കുരുക്കൊഴിവാക്കുന്നതിനായി നടപ്പാക്കിയ വൺവേസംവിധാനം കൂടുതൽ കാര്യക്ഷമമാക്കാൻ പാവറട്ടിയിൽ ഹോംഗാർഡുകളുടെ സേവനമാരംഭിച്ചു. വൺവേസംവിധാനം നടപ്പാക്കിയതോടെ ഗതാഗതക്കുരുക്കിന് വലിയൊരളവിൽ പരിഹാരമായെങ്കിലും പോലീസിന്റെ അസാന്നിധ്യത്തിൽ ചിലർ ഗതാഗതനിയമങ്ങൾ ലംഘിക്കുന്നത് നിയന്ത്രിക്കാനാണ് രണ്ട് ഹോം ഗാർഡുകളെ നിയോഗിച്ചത്.

To advertise here,

പഞ്ചായത്തിന് ഹോംഗാർഡുകളെ അനുവദിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നൽകിയ നിവേദനത്തെത്തുടർന്നാണ് പാവറട്ടിയിൽ ആദ്യമായി രണ്ട് ഹോംഗാർഡുകളെ നിയോഗിക്കാൻ ഉത്തരവായത്. ഹോം ഗാർഡുകൾക്കുള്ള സ്വീകരണപരിപാടി പാവറട്ടി പോലീസ്‌സ്റ്റേഷൻ എ.എസ്.ഐ. പ്രസാദ് പൂച്ചെണ്ട് നൽകി ഉദ്ഘാടനംചെയ്തു. ഗതാഗത പരിഷ്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച സൈൻബോർഡുകൾ സ്പോൺസർചെയ്ത മിഖായേൽ ജൂവലറി ഉടമ ഗോഡ്‌വിൻബാബുവിനെ ആദരിച്ചു.

 

പഞ്ചായത്ത് പ്രസിഡന്റ് ആന്റോ ലിജോ അധ്യക്ഷനായി. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ക്ലെമന്റ് ഫ്രാൻസിസ്, ജനപ്രതിനിധികളായ എ.എ.ഫിജിന, അനിൽ ആതിര, ശ്രീജാ ഷാജി, വി.ജെ. വർഗീസ്, ഉമ്മർ സലീം, ജിൽസ് തോമസ്, ധന്യാ സിബിൽ, അബിനി ശശി, പൊതുപ്രവർത്തകരായ ജെറോം ബാബു, എൻ.ജെ. ലിയോ, വ്യാപാരിനേതാക്കളായ വി.ജി. സെബാസ്റ്റ്യൻ, വത്സൻ നമ്പാത്ത് തുടങ്ങിയവർ പങ്കെടുത്തു.