ഗുരുവായൂർ : ഗുരുവായൂരിൽ പോലീസ് വിളക്കിന്റെ ഭാഗമായി ശനിയാഴ്ച രാത്രി നടന്ന സാംസ്‌കാരിക സദസ്സ് എ.ഡി.ജി.പി. പി. വിജയൻ ഉദ്ഘാടനം ചെയ്തു.

To advertise here,

റിട്ട. എസ്.പി. ആർ.കെ. ജയരാജ് അധ്യക്ഷനായി.

നടിമാരായ ആശാ ശരത്ത്, രചന നാരായണൻകുട്ടി, നടൻ ഉണ്ണി മുകുന്ദൻ എന്നിവർ മുഖ്യാതിഥികളായി. തൃശ്ശൂർ ഡി.ഐ.ജി. ടി. നാരായണൻ, സിറ്റി പോലീസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്‌മുഖ്, സംഗീത നാടക അക്കാദമി സെക്രട്ടറി എൻ.വി. പ്രദീപ് കുമാർ, ദേവസ്വം ഭരണസമിതി അംഗം കെ.എസ്. ബാലഗോപാൽ, അഡ്മിനിസ്‌ട്രേറ്റർ എസ്. ഹരിഗോപാൽ, ഗുരുവായൂർ എ.സി.പി. എം. സുരേന്ദ്രൻ, സി.ഐ. കെ.ജി. ജയപ്രദീപ് എന്നിവർ പ്രസംഗിച്ചു.