തിരുപ്പൂർ : നഗരത്തിൽ ഡിജിറ്റൽവിവര ബോർഡുകൾ സ്ഥാപിക്കാനായി തിരുപ്പൂർ കോർപ്പറേഷന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 27.44 ലക്ഷംരൂപ ധനസഹായം കോർപ്പറേഷൻ ഓഫീസിൽ നടന്ന ചടങ്ങിൽ എസ്.ബി.ഐ.യുടെ മുതിർന്ന ഉദ്യോഗസ്ഥർ തുകയുടെ ചെക്ക് കോഴിക്കോട് സ്വദേശിയായ കോർപ്പറേഷൻ കമ്മിഷണർ എം.പി. അമിത്തിന് കൈമാറി. പൊതുജനങ്ങൾക്ക് ഉപയോഗപ്രദമായ കോർപ്പറേഷന്റെ പ്രഖ്യാപനങ്ങളും സന്ദേശങ്ങളും നൽകുന്ന 'വേരിയബിൾ ബോർഡുകളാണ് നഗരത്തിൽ വിവിധ ഇടങ്ങളിലായി സ്ഥാപിക്കയെന്ന് കോർപ്പറേഷൻ അധികൃതർ പറഞ്ഞു.

To advertise here,