ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ ഈ വർഷത്തെ തൃപ്പുത്തരിസദ്യയുടെ ഭാഗമായുള്ള കലവറനിറയ്ക്കൽ നടന്നു. ക്ഷേത്രത്തിന്റെ കിഴക്കേനടപ്പുരയിൽ ഞായറാഴ്ച രാവിലെ നടന്ന ചടങ്ങ് ദേവസ്വം ചെയർമാൻ സി.കെ. ഗോപി ആദ്യസമർപ്പണം നടത്തി ഉദ്ഘാടനംചെയ്തു.
ക്ഷേത്രം ശ്രീകോവിലിൽനിന്ന് കൊണ്ടുവന്ന ദീപം തെളിച്ച്, മേൽശാന്തി പുത്തില്ലത്ത് നീലകണ്ഠൻ നമ്പൂതിരി നിലവിളക്കുകൊളുത്തി കലവറനിറയ്ക്കൽ ചടങ്ങുകൾക്കു തുടക്കംകുറിച്ചു.
ഭക്തർ തൃപ്പുത്തരിസദ്യയിലേക്കാവശ്യമായ ഉണക്കലരി, നുറുക്ക് അരി, ശർക്കര, പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ സമർപ്പിച്ചു. ഈ വർഷം ആദ്യമായി ദേവസ്വം കൊട്ടിലാക്കൽപറമ്പിൽ സ്വന്തമായി കൃഷിചെയ്ത നെല്ലാണ് ക്ഷേത്രത്തിനകത്തെ ചടങ്ങുകൾക്കായി ഉപയോഗിക്കുക.
അഡ്മിനിസ്ട്രേറ്റർ സി. പ്രീതി, ദേവസ്വം ഭരണസമിതി അംഗങ്ങളായ ഡോ. മുരളി ഹരിതം, കെ.ജി. അജയകുമാർ, രാഘവൻ മുളങ്ങാടൻ, ബിന്ദു, ദേവസ്വം മാനേജർ ഹരിത, ക്ഷേത്രജീവനക്കാർ, ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു.
തണ്ടികവരവ് തിങ്കളാഴ്ചയാണ്. പോട്ട പ്രവൃത്തിക്കച്ചേരിയിൽനിന്ന് ഉച്ചയ്ക്ക് 12-ന് കാൽനടയായി പുറപ്പെടുന്ന തണ്ടിക വൈകീട്ട് ഏഴുമണിയോടെ ക്ഷേത്രത്തിലെത്തിച്ചേരും. മുൻവർഷങ്ങളിലെപ്പോലെ ഇത്തവണയും പത്തര തണ്ട് ഉണ്ടായിരിക്കും. തണ്ടിക പുറപ്പാടിന്റെ ഭാഗമായി പോട്ട പ്രവൃത്തിക്കച്ചേരിയിൽ സദ്യയുണ്ടാകും.വൈകീട്ട് 5.30-ന് ഇരിങ്ങാലക്കുടയിൽ എത്തിച്ചേരുന്ന തണ്ടിക ആറുമണിയോടെ ഠാണാവിൽനിന്ന് നാഗസ്വര അകമ്പടിയോടെ ആൽത്തറയിലെത്തിച്ചേരും. തുടർന്ന് ആൽത്തറയ്ക്കൽനിന്ന് പഞ്ചവാദ്യത്തോടെ ക്ഷേത്രത്തിലെത്തിച്ചേരും. വൈകീട്ട് 6.30-നു കൂടൽമാണിക്യം ക്ഷേത്രം കിഴക്കേനടപ്പുരയിൽ ഇരിങ്ങാലക്കുട അജയിന്റെ നേതൃത്വത്തിൽ പാണ്ടിമേളം അരങ്ങേറും.
Published: 19 Oct 2026, 01:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented