മാള : മാളയിൽ കെ.എസ്.ആർ.ടി.സി.-സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ സമയത്തെച്ചൊല്ലിയുള്ള തർക്കം ഗതാഗതം സ്തംഭിപ്പിച്ചു. ഞായറാഴ്ച രാവിലെ 9.45-ഓടെ മാള ബസ് സ്റ്റാൻഡിനുസമീപത്തെ പ്രധാന റോഡിലാണ് സംഭവം. തൃശ്ശൂരിലേക്കുള്ള കെ.എസ്.ആർ.ടി.സി. പ്രിയദർശിനി ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. ബസിലെ യാത്രക്കാർ ഇറങ്ങി ജീവനക്കാരുമായി തർക്കിച്ചു. ബസുകൾ തമ്മിൽ ഇടിപ്പിച്ച നിലയിലായിരുന്നു.

To advertise here,

 

സ്ത്രീയാത്രക്കാരെ കെ.എസ്.ആർ.ടി.സി. ബസിൽ കൂടുതൽ കയറ്റിയിരുന്നു. കെ.എസ്.ആർ.ടി.സി. ബസ് സമയത്തിനുമുൻപ് സ്റ്റാൻഡിൽനിന്നെടുത്ത് റോഡിൽവെച്ച് മറികടക്കാൻ ശ്രമിച്ചപ്പോൾ ഇടിച്ചതായാണ് സ്വകാര്യ ബസ് ജീവനക്കാരുടെ പരാതി. ഇരിങ്ങാലക്കുടയിലേക്കുപോയ മിഷാൽ ബസിനെ മറികടക്കാൻ കെ.എസ്.ആർ.ടി.സി. ബസ് ശ്രമിച്ചുവെന്നാണ് ആക്ഷേപം. ബസുകൾ റോഡിൽ നിർത്തിയിട്ട് തർക്കിച്ചപ്പോൾ ഗതാഗതം തടസ്സപ്പെടുകയായിരുന്നു.