വെള്ളാങ്ങല്ലൂർ: വെളയനാട് സെയ്ന്റ്‌ മേരീസ് പള്ളി കെ.സി.വൈ.എം., കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബ്ബ് എന്നിവ സംയുക്തമായി വെളയനാട് എൽ.പി. സ്‌കൂൾ ഹാളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. മെട്രോ ഹെൽത്ത് കെയർ, മെട്രോ ഐ കെയർ എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്.

To advertise here,

പള്ളിവികാരി ഫാ. ജിനു വെണ്ണാട്ടുപറമ്പിൽ ഉദ്ഘാടനം ചെയ്തു. സിസ്റ്റർ സുമി ജോസ് അധ്യക്ഷയായി. ലയൺസ് ജില്ലാ ക്യാമ്പ് കോഡിനേറ്റർ ജോൺസൺ കോലങ്കണ്ണി, ആബേൽ പുല്ലക്കര, ഡോ. എം.ആർ. രാജീവ്, ഡോ. നാരായണൻകുട്ടി, ഡോ. സുജാ ജോർജ് വളവി, ജയ്സൺ പാറേക്കാടൻ, പോൾ പാറയിൽ, ബെയ്സൽ ബാബു, ജോൺസൺ നീലങ്കാവിൽ തുടങ്ങിയവർ പ്രസംഗിച്ചു.