റോക്കറ്റ് ഉപഗ്രഹത്തെ നേരിട്ട് അതിന്റെ അന്തിമ ഭ്രമണപഥത്തില്‍ എത്തിക്കുകയല്ല ചെയ്തത്. പകരം ആദ്യം സബ്-ജിയോസിന്‍ക്രണസ് ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റിലാണ് EOS-05 നെ എത്തിച്ചത്.

വിക്ഷേപണ ദൗത്യത്തിന്റെ നിർണായക ഘട്ടം പിന്നിട്ട് ഇന്ത്യയുടെ ഇന്ത്യയുടെ ഏറ്റവും പുതിയ ഭൗമനിരീക്ഷണ ഉപഗ്രഹം EOS-05. തുടർച്ചയായ രണ്ട് തിരിച്ചടികൾക്ക് ശേഷം ഐഎസ്ആർഓയുടെ ആത്മവിശ്വാസം വീണ്ടെടുക്കുന്നതിൽ സുപ്രധാനപങ്ക് വഹിച്ച വിക്ഷേപണമാണ് ഇതോടെ സമ്പൂർണ വിജയത്തിലേക്ക് അടുക്കുന്നത്.
തിങ്കളാഴ്ച രാത്രിയോടെയാണ് EOS-05 അതിന്റെ നിശ്ചിത ജിയോസിൻക്രണസ് ഭ്രമണപഥത്തിൽ എത്തിയതെന്ന് ഐഎസ്ആർഓ വ്യക്തമാക്കുന്നു. മൂന്നാമത്തെയും അവസാനത്തെയും ഓർബിറ്റ്-റൈസിങ് പ്രക്രിയ (ഭ്രമണപഥം ഉയർത്തൽ) ഐഎസ്ആർഒ വിജയകരമായി പൂർത്തിയാക്കിയതോടെയാണിത്.
സെപ്റ്റംബർ 7-ന് രാത്രി 8:57 മുതൽ ലിക്വിഡ് അപ്പോജി മോട്ടോർ (LAM) 1,247 സെക്കൻഡ് പ്രവർത്തിച്ചാണ് ഉപഗ്രഹം ഏകദേശം 35,000 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലേക്ക് എത്തിച്ചത്.
ഉപഗ്രഹം പ്രവർത്തനക്ഷമമാ അവസ്ഥയിലാണെന്നും ഭ്രമണപഥത്തിൽ സുരക്ഷിതമാണെന്നും ഐഎസ്ആർഒ സ്ഥിരീകരിച്ചു. ഉപഗ്രഹം ഇപ്പോൾ ദൗത്യത്തിനായി നിശ്ചയിച്ചിരുന്ന കൃത്യമായ ഉയരത്തിലാണ്. എങ്കിലും ഭൗമനിരീക്ഷണം തുടങ്ങുന്നതിന് മുമ്പ് ഇനിയും ചില ജോലികൾ ബാക്കിയുണ്ട്. ഉപഗ്രഹത്തിന്റെ കമ്യൂണിക്കേഷൻ സിസ്റ്റങ്ങളടക്കം പരിശോധിച്ച് ശാസ്ത്രജ്ഞർ പ്രവർത്തനക്ഷമത വീണ്ടും ഉറപ്പാക്കും. പരിശോധനകൾ അടുത്ത ദിവസങ്ങളിൽ തന്നെ തുടങ്ങും. അവ പൂർത്തിയാകുന്നതോടെ ഉപഗ്രഹം പ്രവർത്തിച്ച് തുടങ്ങും.
പ്രാധാന്യമേറെ
ജിയോസിൻക്രണസ് ഭ്രമണപഥത്തിൽ പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്ത ഇന്ത്യയുടെ ആദ്യത്തെ ഇമേജിംഗ് ഉപഗ്രഹമാണ് EOS-05. ഭൂമിക്ക് മുകളിൽ ഏകദേശം 36,000 കിലോമീറ്റർ ഉയരത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. ഭൂമി ഭ്രമണം ചെയ്യുമ്പോഴും ഒരേ പ്രദേശത്തിന് മുകളിൽ തുടരാൻ ഈ ഉപഗ്രഹത്തിന് കഴിയും. സാധാരണ ലോ-എർത്ത്-ഓർബിറ്റ് ഇമേജിംഗ് ഉപഗ്രഹങ്ങൾ നൽകുന്ന ഹ്രസ്വമായ ചിത്രങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമായ ഒരു കാഴ്ചയാണ് ഇത് നൽകുന്നത്.
ഈ ഭ്രമണപഥത്തിലെ സ്ഥാനമാണ് EOS-05-ന് ഏറ്റവും വലിയ മുൻതൂക്കം നൽകുന്നത്. ഒരു ലോ-ഓർബിറ്റ് ഉപഗ്രഹം ഒരു പ്രത്യേക സ്ഥലത്തിന് മുകളിലൂടെ വീണ്ടും കടന്നുപോകാൻ കാത്തിരിക്കേണ്ടി വരും. ഇതിൽനിന്ന് വ്യത്യസ്തമായി രാജ്യത്തിന്റെ വിശാലമായ പ്രദേശങ്ങളുടെ ചിത്രങ്ങൾ തുടർച്ചയായി പകർത്താൻ EOS-05-ന് കഴിയും. ഏകദേശം 30 മിനിറ്റ് ഇടവേളകളിൽ ഇതിൽനിന്ന് ചിത്രങ്ങൾ ലഭിക്കും. ഒരേ പ്രദേശം വെറും അഞ്ച് മിനിറ്റിനുള്ളിൽ വീണ്ടും നിരീക്ഷിക്കാൻ കഴിയും.
ഒരു ചുഴലിക്കാറ്റ് കരയിലേക്ക് അടുക്കുകയോ, പ്രളയം വ്യാപിക്കുകയോ, കാട്ടുതീ ഉണ്ടാകുകയോ ചെയ്യുമ്പോൾ അതിന്റെ ആവർത്തിച്ചുള്ള ചിത്രങ്ങൾ വേഗത്തിൽ പകർത്താൻ ഈ ഉപഗ്രഹത്തിന് സാധിക്കും. കൃഷി, ജലാശയങ്ങൾ, മറ്റ് പ്രകൃതിവിഭവങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട മാറ്റങ്ങളും അതിവേഗം ഒപ്പിയെടുക്കാൻ സാധിക്കും. ദുരന്ത നിവാരണം, കൃഷി, വനസംരക്ഷണം, മറ്റ് ഭൗമനിരീക്ഷണ ആവശ്യങ്ങൾ എന്നിവയ്ക്കായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഈ ഉപഗ്രഹം.
റോക്കറ്റ് ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിച്ചില്ല
സെപ്റ്റംബർ 4-ന് പുലർച്ചെ 2:55-ന് ശ്രീഹരിക്കോട്ടയിൽ നിന്നാണ് ഐഎസ്ആർഒയുടെ ജി.എസ്.എൽ.വി-എഫ്17 (GSLV-F17) റോക്കറ്റിൽ EOS-05 കുതിച്ചുയർന്നത്. 2,367 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം ഇതുവരെ ജി.എസ്.എൽ.വി വഹിച്ചതിൽ വെച്ച് ഏറ്റവും ഭാരമേറിയത് കൂടിയാണ്. റോക്കറ്റ് ഉപഗ്രഹത്തെ നേരിട്ട് അതിന്റെ അന്തിമ ഭ്രമണപഥത്തിൽ എത്തിക്കുകയല്ല ചെയ്തത്. പകരം ആദ്യം സബ്-ജിയോസിൻക്രണസ് ട്രാൻസ്ഫർ ഓർബിറ്റിലാണ് EOS-05 നെ എത്തിച്ചത്. അതിനുശേഷമാണ് ഉപഗ്രഹം സ്വന്തം LAM എൻജിൻ ഉപയോഗിച്ച് ഭ്രമണപഥം ഉയർത്തിയത്.
Content Highlights: EOS-05 is India's first imaging satellite in geosynchronous orbit., Successfully completed final orbit-raising manoeuvre on September 7., Launched aboard GSLV-F17 from Sriharikota on September 4., Provides rapid imaging every 30 minutes for disaster monitoring and agriculture.
Published: 08 Sept 2026, 11:42 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented