ശിവശങ്കരപിള്ള

കടയ്ക്കാവൂർ: കീഴാറ്റിങ്ങൽ കേന്ദ്രം മുക്ക് കൃഷ്ണഭവനിൽ ശിവശങ്കരപിള്ള (ശിവൻ-64) അന്തരിച്ചു. ഭാര്യ: രുക്‌മിണി അമ്മ, മക്കൾ: അഖിൽ, അപർണ. മരുമക്കൾ: സുരേഷ് കുമാർ, അഞ്ജു. സഞ്ചയനം വ്യാഴാഴ്ച 8.30-ന്.

4 hr ago


റോസമ്മ

കാഞ്ഞിരംകുളം: അരങ്കമുകൾ അനുഞ്ജയയിൽ റോസമ്മ (87) അന്തരിച്ചു. ഭർത്താവ്: പരേതനായ ശ്രീധരൻ. മക്കൾ: പരേതനായ വിജയൻ, ഗിരിജ, സുജാത (റിട്ട. അസി. എൻജിനിയർ, എൽ.എസ്.ജി.ഡി). മരുമക്കൾ: രമണി, പരേതനായ ലാലുപ്രസാദ് (ലോപ്പസ്), വിജയരാജ്. പ്രാർത്ഥന ബുധനാഴ്ച ഒൻപതിന്.

4 hr ago


കുഞ്ഞുകൃഷ്ണൻ

നെയ്യാറ്റിൻകര: തൊഴുക്കൽ കിഴക്കേക്കുന്നുവിള വീട്ടിൽ കുഞ്ഞുകൃഷ്ണൻ(91) അന്തരിച്ചു. ഭാര്യ: പരേതയായ സരസ്വതി. മക്കൾ: പരേതനായ മോഹനൻ, അംബിക എസ്., ഗോപൻ കെ., ചന്തു കെ. മരുമക്കൾ: അമ്പിളിദേവി, പരേതനായ പങ്കജാക്ഷൻ, അജിത എസ്., സന്ധ്യ ജി.എസ്. മരണാനന്തരച്ചടങ്ങ് വ്യാഴാഴ്ച 8.30-ന്.

4 hr ago


തുളസീധരൻനായർ

ഇടവ: പ്രസ്‌മുക്കിനു സമീപം തോട്ടുകാട് വീട്ടിൽ തുളസീധരൻനായർ(72) അന്തരിച്ചു. ഭാര്യ: സുജ.

4 hr ago


രാജേന്ദ്രൻനായർ

ഭരതന്നൂർ: നെല്ലിക്കുന്ന് കുടുംബാരോഗ്യകേന്ദ്രത്തിനു സമീപം ആർ.എസ്. ഭവനിൽ രാജേന്ദ്രൻനായർ(67) അന്തരിച്ചു. ഭാര്യ: എം.എസ്.സുഷമ(നെല്ലിക്കുന്ന് അങ്കണവാടി). മകൻ: അരുൺ (വിമുക്തഭടൻ). മരുമകൾ: എ.എസ്.അരണ്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9-ന്.

4 hr ago


ശോഭന

കടയ്ക്കാവൂർ: കടുക്കറ വയൽത്തിട്ട വീട്ടിൽ ശോഭന (58) അന്തരിച്ചു. ഭർത്താവ്: സുജാതൻ. മക്കൾ: സുജിത്ത്, സുജിത. മരുമക്കൾ: ശ്രീലത, സന്തോഷ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9-ന്.

4 hr ago


ബാബു

വർക്കല: മേൽവെട്ടൂർ കല്ലുമലക്കുന്ന് ബാബു നിവാസിൽ ബാബു(72) അന്തരിച്ചു. ഭാര്യ: പരേതയായ ഉഷ. മകൾ: ഐശ്വര്യ. മരുമകൻ: കിഷാൻ.

4 hr ago


മുഹമ്മദ്‌ മഷ്ഹൂദ്

നെടുമങ്ങാട്: മേലാംകോട് ഷംന മൻസിലിൽ മുഹമ്മദ്‌ മഷ്ഹൂദ്(75) അന്തരിച്ചു. ഭാര്യ: അയിഷ ബീവി. മക്കൾ: നൗഷാദ്, നവാസ്, നൂർജഹാൻ. മരുമക്കൾ: ഹാഷിം, ഷംല, റീന.

4 hr ago


എസ്.സുനിൽ കുമാർ

നെടുമങ്ങാട്: കുശർകോട് ഊരാളികോണത്ത് പുത്തൻവീട്ടിൽ എസ്.സുനിൽ കുമാർ (കുട്ടൻ-48) അന്തരിച്ചു. ഭാര്യ: ലൈജു. മക്കൾ: അഭിനയ, അഭിനവ്. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.

4 hr ago


ജോയി വർഗീസ്

അമ്പൂരി: മുട്ടുതോട്ടത്തിൽ ജോയി വർഗീസ് (70) അന്തരിച്ചു. ഭാര്യ: അന്നമ്മ വർഗീസ്. മക്കൾ: സിജാ വർഗീസ്, സീനാ വർഗീസ്, സിജോ വർഗീസ്. മരുമക്കൾ: ബിനു തോമസ്, ചെറിയാൻ തോമസ്, ജിൻസി വർഗീസ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10-ന് അമ്പൂരി സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.

4 hr ago


രാധമ്മ

തിരുവനന്തപുരം: ജഗതി മേലേവീട്ടിൽ രാധമ്മ (ഓമന-88) ഡൽഹി രോഹിണി സെക്ടർ-5 ന്യൂ വിജയ വിഹാർ ഫെയ്സ്-1 എ-56/101 സ്റ്റാർ അപ്പാർട്ട്മെന്റിൽ അന്തരിച്ചു. ഭർത്താവ്: പരേതനായ രാമചന്ദ്രൻ നായർ. മക്കൾ: പരേതയായ ഗീത, ഷീല, ബീന, ബിന്ദു. മരുമക്കൾ: രഘുനാഥൻ നായർ, ഹരികുമാർ, കരുണാകരൻ നായർ, ഭുവനചന്ദ്രൻ നായർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30-ന് രോഹിണി ശ്മശാനത്തിൽ.

4 hr ago


കെ.മാധവൻതമ്പി

നിലമാമൂട്: അരുവിയോട് കുമാരമംഗലം കടയാറ പുത്തൻവീട്ടിൽ കെ.മാധവൻതമ്പി(80) അന്തരിച്ചു. ഭാര്യ: തുളസീഭായി. മകൻ: പ്രദീപ്കുമാർ(കുമാർ‌). മരുമകൾ: വിജികുമാരി. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.

4 hr ago


എം.ഭുവനേന്ദ്രൻ

പ്രാവച്ചമ്പലം: ഇഞ്ചിപ്പുലുവിള മേക്കേവീട്ടിൽ എം.ഭുവനേന്ദ്രൻ (70) അന്തരിച്ചു. ഭാര്യ: പരേതയായ സേമാവതി ടി. മക്കൾ: പ്രഭുലേന്ദ്രൻ, തുഷാര, ശീതൾ‌. മരുമക്കൾ: രമ്യ, രാജു, അഖിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30-ന്.

4 hr ago


ഗോപകുമാരൻ നായർ

കോവളം: ആവാടുതുറ ശ്രീവിനായകയിൽ ജെ.ഗോപകുമാരൻ നായർ(60) അന്തരിച്ചു. ഭാര്യ: ലതി ഒ. മക്കൾ: ഗീതു ജി.എൽ., ശ്രീതു ജി.എൽ. മരുമകൻ: അരുൺകുമാർ കെ. സഞ്ചയനം ഞായറാഴ്ച 8.30-ന്.

4 hr ago


പി.ഗോവിന്ദപ്പിള്ള

തിരുവനന്തപുരം: ചൂഴമ്പാല സരസ്വതി മന്ദിരത്തിൽ പി.ഗോവിന്ദപ്പിള്ള (91-റിട്ട. പി.ഡബ്ല്യു.ഡി. കോൺട്രാക്ടർ) അന്തരിച്ചു. മുട്ടട ദേവിവിലാസം എൻ.എസ്.എസ്. കരയോഗം സെക്രട്ടറിയായിരുന്നു. ഭാര്യ: പരേതയായ കെ.സരസ്വതിയമ്മ. മകൾ: ലളിതാംബിക അമ്മ. മരുമകൻ: കെ.പ്രഭാകരൻ നായർ (റിട്ട. കെ.എസ്‌.ഇ.ബി.). സഞ്ചയനം ഞായറാഴ്ച 8.30-ന്.

4 hr ago


ബി.നന്ദകുമാർ

പേരൂർക്കട: മണ്ണാംമൂല വി.ആർ.എ. 84 തെക്കേ മങ്ങാട് താഴെ പുത്തൻവീട്ടിൽ ബി.നന്ദകുമാർ(43) അന്തരിച്ചു. ഭാര്യ: അഞ്ജലി. മക്കൾ: നന്ദന നന്ദകുമാർ, കാശി നന്ദകുമാർ.

4 hr ago


മണികണ്ഠൻ

കേളേശ്വരം: ശ്രേയസിൽ മണികണ്ഠൻ (62-റിട്ട. സി.ഐ.എസ്.എഫ്.) അന്തരിച്ചു. ഭാര്യ: പ്രേമകുമാരി എൽ. മക്കൾ: രശ്മി പി.എം., ദീപ പി.എം. മരുമക്കൾ: അശോകൻ കെ.സി., ശ്രീജിത്ത് എസ്. (ബി.എസ്.എഫ്.). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10-ന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച എട്ടിന്.

4 hr ago


ജ്ഞാനമ്മ

വട്ടപ്പാറ: കാരമൂട്ടിൽ രാജമന്ദിരത്തിൽ ജ്ഞാനമ്മ (86) അന്തരിച്ചു. ഭർത്താവ്: പരേതനായ സുകുമാരൻ നാടാർ. മക്കൾ: ദിവാകരൻ (റിട്ട. എസ്.ഐ.), രാജൻ, ഓമന, രഘു. മരുമക്കൾ: വത്സല, ഷീല, പുഷ്പരാജൻ, ഗീത. പ്രാർഥന വ്യാഴാഴ്ച എട്ടിന്.

4 hr ago


ബി.രാജശേഖരൻ നായർ

കല്ലറ: കുറുമ്പയം ഡി.ആർ. ഹൗസിൽ ബി.രാജശേഖരൻ നായർ(73) അന്തരിച്ചു. ഭാര്യ: ദേവയാനി. മക്കൾ: രമ്യ ഡി.ആർ., രാകേഷ് ഡി.ആർ. മരുമകൻ: രാജഗോപാലക്കുറുപ്പ്. സഞ്ചയനം വെള്ളിയാഴ്ച ഒമ്പതിന്.

4 hr ago


സരസ്വതി അമ്മ

തിരുവനന്തപുരം: മരുതംകുഴി എം.ആർ.എ. ടി-19എ ശ്രീമംഗലത്ത് വീട്ടിൽ സരസ്വതി അമ്മ (88) അന്തരിച്ചു. ഭർത്താവ്: പരേതനായ വാസുപിള്ള. മക്കൾ: മധുസൂദനൻ നായർ, എസ്.സുധാകുമാരി, ഗിരിജാ കുമാരി, കലാകുമാരി, അനിൽ കുമാർ, ബീനാ വി.എസ്. മരുമക്കൾ: സദാശിവൻ പിള്ള, ശോഭന ചന്ദ്രൻ, സോമൻ പിള്ള, ശ്രീകുമാരൻ നായർ, രേണുക, ശ്രീകല. സഞ്ചയനം ഞായറാഴ്ച 8.30-ന്.

4 hr ago


പി.വിജയലക്ഷ്മി

വട്ടിയൂർക്കാവ്: മാസ് ഓഡിറ്റോറിയത്തിന് സമീപം കൃഷ്ണവീട്ടിൽ (എം.ആർ.എ. ബി 37/ബി) പി.വിജയലക്ഷ്മി (77-റിട്ട. അധ്യാപിക, ഹോളി എഞ്ചൽസ് കോൺവെന്റ്, വഞ്ചിയൂർ) അന്തരിച്ചു. കൊന്നക്കോട് കുടുംബാംഗമാണ്. ഭർത്താവ്: ആർ.ചന്ദ്രശേഖരൻ നായർ. മക്കൾ: ഉണ്ണികൃഷ്ണൻ, ശാരിക. മരുമക്കൾ: മനോജ്, മിഹേല. സംസ്കാരം ബുധനാഴ്ച രാവിലെ 11.30-ന് തൈക്കാട് ശാന്തികവാടത്തിൽ.

4 hr ago


എസ്.ജയന്തി

മലയിൻകീഴ് : ഇരട്ടക്കലുങ്ക് ആവണിയിൽ എസ്.ജയന്തി (59) അന്തരിച്ചു. ഭർത്താവ്: എസ്.വിജയകുമാർ (റിട്ട. പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ). മകൾ : വി.ജെ. ലക്ഷ്മി (യു.എസ്.എ). മരുമകൻ : വിഷ്ണുചന്ദ്രൻ (യു.എസ്.എ). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30-ന്.

4 hr ago


വി.രാജഗോപാലൻ നായർ

പഴയകട: കുമിളിയിൽ വൃന്ദാ ഭവനിൽ വി.രാജഗോപാലൻ നായർ(80-വിമുക്തഭടൻ) അന്തരിച്ചു. ഭാര്യ: ചന്ദ്രികാദേവി. മകൾ: വൃന്ദ. മരുമകൻ: ഉണ്ണികൃഷ്ണൻ. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.

4 hr ago


എസ്.ശ്യാമള

കഴക്കൂട്ടം: ഉള്ളൂർക്കോണം ശ്രീഭവനിൽ എസ്.ശ്യാമള (62) അന്തരിച്ചു. ഭർത്താവ്: പരേതനായ ദിവാകരൻ നായർ. മക്കൾ: ചിത്രലേഖ, ദിനേഷ് (ലാലു). മരുമകൾ : രേഖ. സഞ്ചയനം 4-ന് രാവിലെ 8.30-ന്.

4 hr ago


കൊച്ചുനാരായണൻ നായർ

മൈലക്കര: മഞ്ചാടിമൂട് കുന്നിൻപുറത്ത് വി.കൊച്ചുനാരായണൻ നായർ(72) അന്തരിച്ചു. ഭാര്യ: രാധ എസ്. മക്കൾ: സതീഷ് കുമാർ കെ., സന്ധ്യ ആർ. മരുമകൻ: സന്തോഷ് കുമാർ. സഞ്ചയനം വെള്ളിയാഴ്ച എട്ടിന്.

4 hr ago


സോമൻ നായർ

കല്ലമ്പലം: മുള്ളറംകോട് കടമ്പറ പുത്തൻവീട്ടിൽ സോമൻ നായർ(80) അന്തരിച്ചു. ഭാര്യ: ശ്രീദേവി. മക്കൾ: അനിൽകുമാർ, ബിന്ദു, സതീശൻ. മരുമക്കൾ: ശശിധരൻ നായർ, രാജി, രമ്യ. സഞ്ചയനം വ്യാഴാഴ്ച എട്ടിന്.

4 hr ago


ആർ.ജയചന്ദ്രൻ

മലയിൻകീഴ്: ശാന്തുംമൂല പൗർണമിയിൽ ആർ.ജയചന്ദ്രൻ (77-റിട്ട. കെ.എസ്.ആർ.ടി.സി.) അന്തരിച്ചു. എസ്.എൻ.ഡി.പി.യോഗം ശാന്തുംമൂല ശാഖ പ്രസിഡന്റായിരുന്നു. ഭാര്യ: എസ്.ശാന്തകുമാരി. മക്കൾ: ജെ.എസ്.സുജ (ഹൊറിസോൺ, ധനുവച്ചപുരം), ജെ.എസ്.ഷൈജ (അധ്യാപിക, എസ്.എൻ.ടി.എച്ച്.എസ്.എസ്, പള്ളിപ്പാട്), ജെ.എസ്.സുമേഷ്. മരുമക്കൾ: വി.എസ്. പ്രദീപ് (ഹാബിറ്റാറ്റ്, തിരുവനന്തപുരം), ഡി.നവീൻ (കോസ്റ്റൽ എനർജൻ, തൂത്തുക്കുടി). സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.

4 hr ago


എ.ആർ. വിജികുമാർ

പരശുവയ്ക്കൽ : പെരുവിള അനുപമ വീട്ടിൽ പരേതനായ ആർതറിന്റെയും രത്നദീപത്തിന്റെയും മകൻ എ.ആർ.വിജികുമാർ (54-ഓവർസിയർ, സോയിൽ കൺസർവേഷൻ ഓഫീസ്, നെയ്യാറ്റിൻകര) അന്തരിച്ചു. ഭാര്യ : സുനിതാരാജം. മക്കൾ : ഡോ. ആഷ്‌ന എസ്. വിജി, റോഷ്‌ന എസ്.വിജി. പ്രാർത്ഥന 4-ന് വൈകീട്ട് നാലിന്.

4 hr ago


പങ്കജാക്ഷിയമ്മ

കളിയിക്കാവിള: വന്നിയൂർ തെക്കുംകുറുച്ചി വീട്ടിൽ പങ്കജാക്ഷിയമ്മ(92) അന്തരിച്ചു. ഭർത്താവ്: പരേതനായ വിശ്വനാഥപിള്ള. മക്കൾ: സതി, രതി, ലത. മരുമക്കൾ: പരേതനായ നാരായണൻ നായർ, ശ്രീകുമാരൻ നായർ, സതീഷ് കുമാർ. സഞ്ചയനം വെള്ളിയാഴ്ച 8.30-ന്.

4 hr ago


കമലമ്മ

തിരുവനന്തപുരം: പേയാട് കുരിശുമുട്ടം താഴെചിറയ്ക്കൽ അവിട്ടം വസതിയിൽ കമലമ്മ(82) അന്തരിച്ചു. ഭർത്താവ്: പരേതനായ രവീന്ദ്രൻ നായർ. മക്കൾ: ലാൽകുമാർ, മോഹൻകുമാർ. മരുമക്കൾ: ശ്രീജ, ദീപാ മോഹൻ. സഞ്ചയനം ഞായറാഴ്ച എട്ടിന്.

4 hr ago


ശ്യാമളകുമാരി

ബാലരാമപുരം: കുന്നിൽവീട്ടിൽ പരേതനായ നാരായണപിള്ളയുടെ മകൾ ശ്യാമളകുമാരി (66) അന്തരിച്ചു. സഞ്ചയനം വെള്ളിയാഴ്ച എട്ടിന്.

4 hr ago


കെ.ശശിധരൻ നായർ

പാലോട്: ചിപ്പൻചിറ രാജേഷ് ഭവനിൽ കെ.ശശിധരൻ നായർ(66) അന്തരിച്ചു. ഭാര്യ: ശാരദയമ്മ. മക്കൾ: രതീഷ്, രാജേഷ്. മരുമക്കൾ: രമ്യ, സബിത. സഞ്ചയനം വ്യാഴാഴ്ച ഒമ്പതിന്.

4 hr ago


സി.ചന്ദ്രശേഖരൻ നായർ

മൊട്ടമൂട്: പറമ്പിൽ മേലെപുത്തൻവീട്ടിൽ സി.ചന്ദ്രശേഖരൻ നായർ (67) അന്തരിച്ചു. ഭാര്യ: സരോജിനി അമ്മ. മക്കൾ: ശരത്ചന്ദ്രലാൽ, ഹരിപ്രിയ. മരുമക്കൾ: രജനി, മനോജ് കുമാർ. സഞ്ചയനം ഞായറാഴ്ച എട്ടിന്.

4 hr ago


ദേവകി അമ്മ

കല്ലമ്പലം: മാവിൻമൂട് കുണ്ടുമൺകാവ് കൊച്ചുതട്ടാൻവിളാകത്ത് ദേവകി അമ്മ(83) അന്തരിച്ചു. മകൾ: വിജയകുമാരി. മരുമകൻ: മണികണ്ഠൻ. സഞ്ചയനം വ്യാഴാഴ്ച എട്ടിന്.

4 hr ago


ആനന്ദവല്ലി അമ്മ

അമരവിള: ചെമ്പകവിലാസം വീട്ടിൽ ആനന്ദവല്ലി അമ്മ(87) അന്തരിച്ചു. ഭർത്താവ്: പരേതനായ ആർ.കേശവൻകുട്ടി നായർ(മുൻ മാനേജർ, നവരത്ന ഫാർമസി). മക്കൾ: പദ്മജ, അജിത് കുമാർ, വസുജ, സുജിത്കുമാർ. മരുമക്കൾ: നാരായണൻകുട്ടി, ശശി കെ.മേനോൻ, സൗമ്യ. സഞ്ചയനം ബുധനാഴ്ച ഒമ്പതിന്.

4 hr ago


എൻ.മാധവൻ നായർ

നെടുമങ്ങാട്: കരിപ്പൂർ ചിത്രാഭവനിൽ എൻ.മാധവൻ നായർ(96) അന്തരിച്ചു. ഭാര്യ: കെ.സരസ്വതി അമ്മ. മക്കൾ: അനിൽകുമാർ എം.(ഗവ. ഐ.ടി.ഐ. ആറ്റിങ്ങൽ), പുലിപ്പാറ ബിജു, അനിത എസ്. മരുമക്കൾ: ചിത്ര ആർ.ഡി.(ഖാദി ബോർഡ്, തിരുവനന്തപുരം), സിന്ധുമോൾ വി.(ഹെഡ്നഴ്സ്, മെഡിക്കൽ കോളേജ്, തിരുവനന്തപുരം), സുരേഷ് കുമാർ(വിദേശം). സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.

4 hr ago


അമരാവതി

എള്ളുവിള: തട്ടിട്ടമ്പലം പാക്കോട്ടുകോണം അമരാവതി ഭവനിൽ അമരാവതി(75) അന്തരിച്ചു. ഭർത്താവ്: ബാലകൃഷ്ണപ്പണിക്കർ. മക്കൾ: ഷാജികുമാർ, ജലജ, ലത. മരുമക്കൾ: ശാലിനി, എള്ളുവിള ദിവാകരൻ, സുധകുമാർ. സഞ്ചയനം വ്യാഴാഴ്ച ഒമ്പതിന്.

4 hr ago


ഇന്ദിര

തോന്നയ്ക്കൽ: കൈലാത്തുേകാണം ശിവഭവനിൽ ഇന്ദിര(84) അന്തരിച്ചു. ഭർത്താവ്: പരേതനായ സദാശിവൻ. മക്കൾ: ബേബി, സുജകുമാരി, സജീവ്. മരുമക്കൾ: പരേതനായ മോഹനൻ, മധു, പരേതയായ ബീന. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന്.

4 hr ago


ദേവരാജൻ

കളമച്ചൽ: ആനച്ചൽ സരസ്വതി മന്ദിരത്തിൽ ദേവരാജൻ(75) മഹാരാഷ്ട്രയിലെ ജൽ ഗാവിൽ അന്തരിച്ചു. ഭാര്യ: പ്രസന്നകുമാരി. മക്കൾ: സൂരജ്, കാർത്തിക്, രാമു.

4 hr ago


ഹരിലാൽ

മുടപുരം: അഴൂർ കോളിച്ചിറ വിളയിൽ പുത്തൻവീട്ടിൽ ഹരിലാൽ(40) അന്തരിച്ചു. ഭാര്യ: നീറ്റു. മകൻ: അദ്വൈത്. സഞ്ചയനം വെള്ളിയാഴ്ച 8.30-ന്.

4 hr ago


സുലോചന

വടശ്ശേരിക്കോണം: ഒറ്റൂർ ലാവണ്യ നിവാസിൽ സുലോചന(70) അന്തരിച്ചു. ഭർത്താവ്: പരേതനായ സഹദേവൻ. മക്കൾ: ലേഖ, ലീന, ലാവണ്യ. മരുമക്കൾ: തമ്പി, റോജിൻ, അഭിലാഷ്. സഞ്ചയനം വെള്ളിയാഴ്ച എട്ടിന്.

4 hr ago


ആർ.ഗോപി

ചിറയിൻകീഴ്: പെരുങ്ങുഴി അനുപമ ജങ്ഷൻ കരിക്കാട്ടുവിള വീട്ടിൽ ആർ.ഗോപി(75) അന്തരിച്ചു. ഭാര്യ: കെ.വസന്ത. മക്കൾ: മിനിമോൾ, ബിജി, വിനോദ്. മരുമക്കൾ: സുരേഷ് കുമാർ, സരിജ, ശില്പ. സഞ്ചയനം ശനിയാഴ്ച 8.30-ന്.

4 hr ago


സുഭാഷ് ബാബു

മുടപുരം: ശിവകൃഷ്ണപുരം ബാബു സദനത്തിൽ പരേതനായ വിദ്യാധരന്റെയും ശാന്തയുടെയും മകൻ സുഭാഷ് ബാബു(60) അന്തരിച്ചു. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30-ന്.

4 hr ago


ഹാർബറിൽ വള്ളം കെട്ടിയിടുന്നതിനിടെ കായലിൽ വീണ് മത്സ്യത്തൊഴിലാളി മരിച്ചു

ചിറയിൻകീഴ്: മുതലപ്പൊഴി ഹാർബറിൽ വള്ളം കെട്ടിയിടുന്നതിനിടയിൽ കായലിൽ വീണ മത്സ്യത്തൊഴിലാളി മരിച്ചു. കൊല്ലം ചവറ പുത്തൻതുറ സ്വദേശി കറുകത്താട്ടിൽ വീട്ടിൽ സുജിമോൻ(45) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു അപകടം. വള്ളം ഹാർബറിൽ ഉറപ്പിക്കുന്നതിനിടയിൽ കായലിലേക്കു വീഴുകയായിരുന്നു. തെറിച്ചുവീണ സുജിയെ കൂടെയുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

4 hr ago


മെഡിക്കൽ അവധിയിലായിരുന്ന പോലീസുദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങാനായി ഓട്ടോറിക്ഷയിൽ യാത്രചെയ്യുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട ട്രാഫിക് പോലീസുദ്യോഗസ്ഥൻ മരിച്ചു. പട്ടം ട്രാഫിക് പോലീസിലെ സിവിൽ പോലീസ് ഓഫീസർ മരുതൻകുഴി പുതിയപാലം ഭാഗത്ത് ചെന്നശ്ശേരി ലെയ്ൻ കാർത്തികദീപത്തിൽ ശശിധരൻ നായരുടെ മകൻ പ്രാൺ എസ്.എസ്.(40) ആണ് മരിച്ചത്. മെഡിക്കൽ അവധി കഴിഞ്ഞ് തിരികെ ഓഫീസിൽ പ്രവേശിക്കാനിരിക്കെയായിരുന്നു മരണം. തിങ്കളാഴ്ച വൈകീട്ട്‌ മൂന്നുമണിക്കാണ്‌ സംഭവം. ആരോഗ്യപരമായ കാരണങ്ങളാൽ ഒരുമാസമായി ഇദ്ദേഹം അവധിയിലായിരുന്നു. തിരികെ ജോലിക്കു കയറാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങാൻ പാറ്റൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഓട്ടോയിൽ പോകുമ്പോഴാണ് അസ്വാസ്ഥ്യമുണ്ടായി കുഴഞ്ഞുവീണത്. ഉടനെ ഡ്രൈവർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ദീപികയാണ് ഭാര്യ. മകൾ: കാർത്തിക പ്രാൺ. ശവസംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക്‌ രണ്ടിന്‌ ശാന്തികവാടത്തിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒൻപതിന്‌.

4 hr ago


പി.ശശിധരൻ നായർ

തിരുവനന്തപുരം: കരിക്കകം താഴമംഗലംവീട്ടിൽ പി.ശശിധരൻ നായർ (68) അന്തരിച്ചു. ഭാര്യ: പരേതയായ ഡി.ശ്രീകുമാരി (റിട്ട. ഐ.എസ്.ആർ.ഒ.). മക്കൾ: എസ്.രവിശങ്കർ, എസ്.അഭിലാഷ്. മരുമക്കൾ: വിദ്യ, ഗായിത്രി. സഞ്ചയനം വെള്ളിയാഴ്ച 8.30-ന്.

4 hr ago


സുബ്രഹ്മണി

തിരുവനന്തപുരം: ജഗതി നികുഞ്ജം എസ്റ്റേറ്റ് 3-എയിൽ സുബ്രഹ്മണി (82-റിട്ട. ട്രാഫിക് സിഗ്നൽ ഡിവിഷൻ മേധാവി, കെൽട്രോൺ) അന്തരിച്ചു. ഭാര്യ: പ്രൊഫ. ധനലക്ഷ്മി (റിട്ട. പ്രൊഫ. ഓൾസെയിന്റ്സ് കോളേജ്). മക്കൾ: രാജേഷ് സുബ്രഹ്മണി (മാനേജിങ് ഡയറക്ടർ, ക്വാളിറ്റ് ഇന്ത്യ, ചെന്നൈ), മഹേഷ് സുബ്രഹ്മണി (എ.എം.ഡി., യു.എസ്.എ.). മരുമക്കൾ: ഐശ്വര്യ, മേഘ്ന. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് കരമന ഗ്രാമസമുദായ ശ്മശാനത്തിൽ.

4 hr ago


എസ്.ശോഭനകുമാരി

പാപ്പനംകോട്: ആഴാങ്കൽ മുള്ളുവിള കമലാനിലയം എം.ആർ.എ. 60ൽ എസ്.ശോഭനകുമാരി(59) അന്തരിച്ചു. ഭർത്താവ്: സി.എസ്.സരോജാക്ഷൻ. മക്കൾ: ശ്രീരാജ് സി.എസ്., ശ്രുതി സരോജ്. മരുമകൾ: അശ്വിനി പുരുഷോത്തമൻ. സഞ്ചയനം ഞായറാഴ്ച എട്ടിന്.

4 hr ago


ഹാർബറിൽ വള്ളം കെട്ടിയിടുന്നതിനിടെ കായലിൽ വീണ് മത്സ്യത്തൊഴിലാളി മരിച്ചു

ചിറയിൻകീഴ്: മുതലപ്പൊഴി ഹാർബറിൽ വള്ളം കെട്ടിയിടുന്നതിനിടയിൽ കായലിൽ വീണ മത്സ്യത്തൊഴിലാളി മരിച്ചു. കൊല്ലം നീണ്ടകര പുത്തൻതുറ കടകപ്പാട്ടിൽ വീട്ടിൽ സുജിമോൻ (42) ആണ് മരിച്ചത്. പരേതനായ ഗോപാലകൃഷ്ണന്റെയും ഭാമിനിയുടെയും മകനാണ്.ഞായറാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു അപകടം. വള്ളം ഹാർബറിൽ ഉറപ്പിക്കുന്നതിനിടയിൽ കായലിലേക്കു വീഴുകയായിരുന്നു. തെറിച്ചുവീണ സുജിയെ കൂടെയുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ചിന്നു (ആശ). മക്കൾ: പൂജ തേജസ്, സ്വസ്തിക.

4 hr ago


നൗഷാദ്

ചിറയിൻകീഴ്: ചന്ദിരം കടകം കളിയിൽ വീട്ടിൽ നൗഷാദ്(48) അന്തരിച്ചു.

4 hr ago