തിരുവനന്തപുരം: ക്ലബ്ബ് എഫ്.എമ്മിലെ മുന്‍ റേഡിയോ അവതാരക ലാവണ്യ (41) അന്തരിച്ചു. അര്‍ബുദബാധയേത്തുടർന്ന് ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. രമ്യാ സോമസുന്ദരമെന്നാണ് യഥാര്‍ഥപേര്.

To advertise here,

ദുബായിലെ റേഡിയോ കേരളത്തിലെ അവതാരകയായിരുന്നു. റെഡ് എഫ്.എമ്മിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംഗീതജ്ഞനും ദുബായ് ക്ലബ്ബ് എഫ്എമ്മിലെ മുൻ മ്യൂസിക് മാനേജരുമായ നവനീത് വര്‍മ (അജിത് പ്രസാദ്) യാണ് ഭര്‍ത്താവ്. അച്ഛന്‍: പരേതനായ സോമസുന്ദരം, അമ്മ: ശശികല മക്കള്‍; വസുന്ധര, വിഹായസ്.

ബുധനാഴ്ച തിരുവനന്തപുരം തമലംമരിയന്‍ അപ്പാര്‍ട്ട്‌മെന്റില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം മൃതദേഹം ബുധനാഴ്ച ശാന്തികവാടത്തില്‍ സംസ്‌കരിക്കും.