തിരുവനന്തപുരം : മൃഗശാലയിലെ കൂട്ടിൽനിന്നു പുറത്തുചാടിയ ഹനുമാൻ കുരങ്ങിനെ നീണ്ട പരിശ്രമത്തിനൊടുവിൽ അധികൃതർകൂട്ടിൽക്കയറ്റി. സാമ്പിൾ മയക്കുവെടിയും പടക്കവും പ്രയോഗിച്ചശേഷമാണ് കുരങ്ങ് തിരികെ കൂട്ടിൽ കയറിയത്.

To advertise here,

തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് 12 വയസ്സുള്ള കുരങ്ങ് കൂട്ടിൽനിന്ന് പുറത്തുചാടി സമീപത്തെ മരത്തിൽ കയറിയത്. ഭക്ഷണം നൽകി കൂട്ടിലേക്ക് തിരിച്ചെത്തിക്കാൻ ശ്രമിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. കുരങ്ങിന്റെ ചലനങ്ങൾ നിരീക്ഷിക്കാൻ രണ്ടു ജീവനക്കാരെ അധികൃതർ നിയോഗിച്ചിരുന്നു. ഉയരമുള്ള മരത്തിൽ കയറിയിരുന്ന കുരങ്ങ് കൂട്ടിലുള്ള മറ്റ് കുരങ്ങുകളുമായി ആശയവിനിമയം നടത്തുന്നതും ശ്രദ്ധയിൽപ്പെട്ടിരുന്നു.

മൃഗശാലാവളപ്പിൽത്തന്നെ ഉണ്ടായിരുന്ന കുരങ്ങിനെ നീണ്ടപരിശ്രമത്തിനൊടുവിൽ ചൊവ്വാഴ്ച വെെകീട്ട് നാലരയോടെയാണ് കൂട്ടിൽ കയറ്റിയത്.

2023-ൽ തിരുപ്പതിയിൽനിന്നു കൊണ്ടുവന്ന പെൺകുരങ്ങ്, അതേവർഷം ജൂൺ 13-ന് കൂട്ടിൽനിന്നു പുറത്തുചാടിയിരുന്നു. ജർമൻ സാംസ്‌കാരിക കേന്ദ്രത്തിൽനിന്ന് ദിവസങ്ങളുടെ പരിശ്രമത്തിനുശേഷം കുരങ്ങിനെ അന്ന് വലവിരിച്ചാണ് പിടികൂടിയത്.