തൃത്താല: എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് പരുതൂർ പഞ്ചായത്തിലെ നമ്പീശൻപടി ശ്രീകൃഷ്ണ ക്ഷേത്ര പരിസരത്ത് സ്ഥാപിച്ച മിനിഹൈമാസ്റ്റ് ലൈറ്റ് ഡോ. അബ്ദുസ്സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം രജനി ചന്ദ്രൻ അധ്യക്ഷനായി. എ.പി.എം. സകരിയ്യ, വഹീദ ജലീൽ, ടി.കെ. ചേക്കുട്ടി, പി.ടി.എം. ഫിറോസ്, സലീം മുടപ്പക്കാട്, നിസാർ, ടി.കെ. നൗഷാദ്, ഇജാസ് പള്ളിപ്പുറം എന്നിവർ സംസാരിച്ചു.

To advertise here,