കല്ലമ്പലം : ദേശീയപാതയിലെ മങ്ങാട്ടുവാതുക്കൽ അടിപ്പാതയിലെ ഒരു മാസത്തോളമായുള്ള വെള്ളക്കെട്ട് നീക്കി. വെള്ളക്കെട്ട് പകർച്ചവ്യാധി ഭീഷണി സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയുള്ള ‘മാതൃഭൂമി’ വാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.

To advertise here,

 

നാവായിക്കുളം പഞ്ചായത്തിലെ നാവായിക്കുളം വാർഡിൽ ഉൾപ്പെടുന്ന അടിപ്പാതയിലെ ദുരവസ്ഥ സംബന്ധിച്ച് പഞ്ചായത്തംഗം സജിന അശോകനും അധികൃതർക്ക് പരാതി നൽകിയിരുന്നു. വിഷയത്തിൽ ആരോഗ്യവകുപ്പ് ഇടപെട്ടതിനെ തുടർന്ന് ദേശീയപാത അധികൃതർ കെട്ടിക്കിടന്ന വെള്ളം മണ്ണുമാന്തി ഉപയോഗിച്ച് നീക്കി. സ്ഥലത്ത് മെറ്റൽ നിരത്തുകയും ചെയ്തു. ഇതോടെ പ്രശ്നത്തിന് താത്‌കാലിക പരിഹാരമായി. മഴക്കാലത്ത് വീണ്ടും വെള്ളക്കെട്ട് രൂപപ്പെടാതിരിക്കാൻ ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.