കല്പറ്റ : ജില്ലാ ആയുർവേദ ആശുപത്രിയിൽ ദേശീയ പ്രകൃതിചികിത്സാദിനാചരണം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ചന്ദ്രികാ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ സൽമ മോയിൻ അധ്യക്ഷത വഹിച്ചു. യോഗാ, നാച്ചുറോപ്പതി മെഡിക്കൽ ഓഫീസർ ഡോ. ആശിഖ് ഹസ്സൻ ബോധവത്കരണ ക്ലാസും ആശുപത്രി ജീവനക്കാർക്കായി ഡോ. ലക്ഷ്മിനായർ ചെയർ യോഗാപരിശീലന ക്ലാസും നടത്തി.
ജില്ലാ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. കെ. പ്രഷീല, മെഡിക്കൽ ഓഫീസർ ഡോ. കെ. സ്മിത, റെജി ഓലക്കാട്ട് എന്നിവർ സംസാരിച്ചു.
ദിനാഘോഷത്തിന്റെ ഭാഗമായി യോഗാ ഡാൻസ്, യോഗാസന മത്സരം, ക്വിസ് മത്സരം, ആരോഗ്യകരമായ ഭക്ഷണവിഭവങ്ങൾ തയ്യാറാക്കുന്നതിനുള്ള മത്സരം എന്നിവ സംഘടിപ്പിച്ചു. ആശുപത്രിയിലെ ജീവനക്കാരും രോഗികളും പൊതുജനങ്ങളും പരിപാടിയിൽ പങ്കെടുത്തു.
Published: 27 Nov 2026, 04:27 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented