കിളിമാനൂർ : കിളിമാനൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഉപജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു.
എച്ച്.എസ്.എസ്. വിഭാഗത്തിൽ കിളിമാനൂർ ആർ.ആർ.വി. ഗേൾസ് എച്ച്.എസ്.എസ്. 287 പോയിന്റോടെ ഓവറോൾ നേടി. 194 പോയിൻ്റ് നേടിയ കിളിമാനൂർ ഗവ.എച്ച്.എസ്.എസ്. രണ്ടാം സ്ഥാനം നേടി.ഹൈസ്കൂൾ വിഭാഗത്തിൽ കിളിമാനൂർ ആർ.ആർ.വി. ഗേൾസ് എച്ച്.എസ്.എസ്. (248), പകൽക്കുറി ഗവ.വി.ആൻഡ് എച്ച്.എസ്.എസ്. (211) ഓവറോൾ ഒന്നും രണ്ടും സ്ഥാനം നേടി. യു.പി.വിഭാഗത്തിൽ മടവൂർ എൻ.എസ്.എസ്. എച്ച്.എസ്.എസ്. (80) ഒന്നാം സ്ഥാനവും, 78 പോയിന്റ് വീതം നേടിയ പോങ്ങനാട് ഗവ.എച്ച്.എസ്., ദർശനാവട്ടം ഗുരുദേവ് യു.പി.എസ്., അടയമൺ യു.പി.എസ്., പുലിയൂർക്കോണം എസ്.വി.യു.പി.എസ്, വെള്ളല്ലൂർ വി.യു.പി.എസ്, കടുവയിൽ കെ.ടി.സി.ടി, മഞ്ഞപ്പാറ ഗവ.യു.പി.എസ്. എന്നീ സ്കൂളുകൾ രണ്ടാം സ്ഥാനം പങ്കിട്ടു.എൽ.പി.വിഭാഗത്തിൽ 65 പോയിന്റ് വീതം നേടി ഗവ.എൽ.പി.എസ്. പകൽക്കുറി, ഗവ.എൽ.പി.എസ്. മൂതല, ദർശനാവട്ടം ഗുരുദേവ് യു.പി.എസ്., ഗവ.എൽ.പി.എസ്. കുറ്റിമൂട്, ഗവ.എൽ.പി.എസ്. നാവായിക്കുളം എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു. 63 പോയിന്റ് വീതം നേടി ഗവ.എൽ.പി.എസ്. മടവൂർ, കടുവയിൽ കെ.ടി.സി.ടി., ഗവ.എൽ.പി.എസ്. കിളിമാനൂർ, എസ്.വി. എൽ.പി.എസ്. തൊളിക്കുഴി സ്കൂളുകൾ രണ്ടാം സ്ഥാനം പങ്കിട്ടു.
സമാപന സമ്മേളനം ഒ.എസ്.അംബിക എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജില്ലാപ്പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.ആർ.ഷൈജു അധ്യക്ഷനായി. കവി ഗിരീഷ് പുലിയൂർ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.ജി.പ്രിൻസ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ പി.എ.സാജൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ബി.ജയചന്ദ്രൻ, എം.സതീവൻ, പ്രഥമാധ്യാപിക ലിന്റ വഹാബ് എന്നിവർ പ്രസംഗിച്ചു. വിജയികൾക്ക് ജനപ്രതിനിധികൾ ട്രോഫികൾ കൈമാറി.
Published: 28 Nov 2026, 12:35 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented