ശബരിമല : പെരുനാട്-പമ്പ റോഡരികിൽ ഭക്ഷണം പാകംചെയ്യുന്നതും വാഹനങ്ങളിൽനിന്ന് ഭക്ഷണാവശിഷ്ടം വലിച്ചെറിയുന്നതും നിരോധിച്ചു. ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യവും തിന്നാൻ വന്യമൃഗങ്ങൾ കൂട്ടത്തോടെ റോഡിലേക്കിറങ്ങുകയും വാഹനമിടിച്ച് ചാകുകയും ചെയ്യുന്നതിനാലാണ് വനംവകുപ്പിന്റെ മുന്നറിയിപ്പ്. തീർഥാടനകാലയളവിൽ പെരുനാട്-പമ്പ റോഡിൽ വന്യജീവിസംരക്ഷണത്തിനായി കർശനനടപടി സ്വീകരിക്കണമെന്ന് വനംവകുപ്പ് നിർദേശിച്ചിട്ടുണ്ട്.ഇന്നത്തെ കാലാവസ്ഥ

To advertise here,

സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ഉച്ചതിരിഞ്ഞ് നേരിയ മഴയ്ക്കും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത.