കാക്കവയൽ : സംസ്ഥാന ന്യൂനപക്ഷക്ഷേമവകുപ്പ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച വ്യക്തിത്വവികസന കരിയർ ഗൈഡൻസ് ശില്പശാല ‘പാസ്‌വേഡ്’ കാക്കവയൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഡെപ്യൂട്ടി കളക്ടർ ജയശ്രീ എസ്. വാരി​യർ ഉദ്ഘാടനംചെയ്തു. സ്വന്തം കഴിവുകൾ തിരിച്ചറിയാനും തീരുമാനങ്ങളെടുക്കാനുമുള്ള ശേഷിയുമാണ് ജീവിതവിജയത്തിന്റെ അടിസ്ഥാനമെന്ന് അവർ പറഞ്ഞു.

To advertise here,

പി.ടി.എ. പ്രസിഡന്റ് എൻ. റിയാസ് അധ്യക്ഷതവഹിച്ചു. ജില്ലാ ന്യൂനപക്ഷ പരിശീലനകേന്ദ്രം പ്രിൻസിപ്പൽ കെ. നസീറ, സ്‌കൂൾ പ്രിൻസിപ്പൽ ഡോ. ബാവ കെ. പാലുകുന്ന്, പ്രധാനാധ്യാപകൻ പി.ടി. സുരേഷ് ബാബു, ടി.കെ. സിറാജുദ്ദീൻ, ഉമാ വിജയൻ, കെ.എൻ. ഇന്ദ്രൻ, എസ്.കെ. ശാലിനി, എൻ.എസ്. ശ്രീഹരി എന്നിവർ സംസാരിച്ചു. ടി.എം. താലിസ്, കെ.എച്ച്. ജറീഷ് എന്നിവർ ക്ലാസെടുത്തു. കാക്കവയൽ, മീനങ്ങാടി, മുട്ടിൽ, പനങ്കണ്ടി എന്നീ ഹയർസെക്കൻ‍ഡറി സ്‌കൂളുകളിൽനിന്ന്‌ തിരഞ്ഞെടുക്കപ്പെട്ട 110 പ്ലസ് വൺ വിദ്യാർഥികളാണ് ശില്പശാലയിൽ പങ്കെടുത്തത്.