പുതിയ സംവിധാനം ദുരുപയോഗം ചെയ്യപ്പെട്ടേക്കുമെന്നും സാമ്പത്തിക തട്ടിപ്പുകള്‍ക്ക് വഴിവെച്ചേക്കുമെന്നുമുള്ള ആശങ്കകളുടെ പശ്ചാത്തലത്തിലാണിത്.

ന്യൂഡൽഹി: ഫോൺ നമ്പർ വെളിപ്പെടുത്താതെ യൂസർനെയിം ഉപയോഗിച്ച് വാട്‌സ്ആപ്പ് ഉപയോഗിക്കാനുള്ള സംവിധാനം തത്കാലം നടപ്പാക്കരുതെന്ന് നിർദേശിച്ച് കേന്ദ്ര സർക്കാർ. സംവിധാനം അവതരിപ്പിക്കുന്നതിന് മുമ്പ് വിഷയത്തിൽ ചർച്ചകൾ പൂർത്തിയാക്കണമെന്ന് മെറ്റാ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പിന് കേന്ദ്രം നിർദ്ദേശം നൽകി. മൂന്ന് ദിവസത്തിനുള്ളിൽ വ്യക്തമായ വിശദീകരണം നൽകാനും കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പി.ടി.ഐ. വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
പുതിയ സംവിധാനം ദുരുപയോഗം ചെയ്യപ്പെട്ടേക്കുമെന്നും സാമ്പത്തിക തട്ടിപ്പുകൾക്ക് വഴിവെച്ചേക്കുമെന്നുമുള്ള ആശങ്കകളുടെ പശ്ചാത്തലത്തിലാണിത്. വാട്‌സ്ആപ്പിന്റെ പദ്ധതി നിരീക്ഷിച്ചു വരികയാണെന്നും അതിന്റെ പ്രത്യാഘാതങ്ങൾ പരിശോധിക്കുകയാണെന്നും നേരത്തെ കേന്ദ്രം അറിയിച്ചിരുന്നു.
സൈബർ സുരക്ഷാ വിദഗ്ധർ, നിയമ വിദഗ്ധർ, ഉപയോക്താക്കൾ എന്നിവരുടെ ഭാഗത്തുനിന്നുള്ള ആശങ്ക കണക്കിലെടുത്താണ് ഇടപെടൽ. യൂസർനെയിം ഉപയോഗിച്ച് വാട്‌സ്ആപ്പ് ഉപയോഗം അവതരിപ്പിക്കുന്നത് വ്യാജ ഐഡന്റിറ്റി ഉപയോഗിച്ചുള്ള തട്ടിപ്പുകൾ വർധിപ്പിക്കുമെന്ന വിലയിരുത്തലുണ്ട്. ഫോൺ നമ്പർ അധിഷ്ഠിത ഐഡന്റിറ്റിയിൽ നിന്ന് പ്ലാറ്റ്‌ഫോം കൈകാര്യം ചെയ്യുന്ന യൂസർ നെയിമിലേക്ക് മാറുമ്പോൾ തട്ടിപ്പുകൾ അടക്കമുള്ളവയുടെ ഉത്തരവാദിത്വം ആർക്കായിരിക്കുമെന്ന സംശയം വിദഗ്ധർ ഉന്നയിക്കുന്നു.
നിലവിൽ അധികൃതർ ഈ സംവിധാനവുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങൾ സൂക്ഷ്മമായി പരിശോധിക്കുകയാണ്. സംവിധാനത്തിന്റെ പ്രത്യാഘാതങ്ങൾ അടക്കമുള്ളവയെക്കുറിച്ച് വ്യക്തമായ വിശദീകരണം നൽകാനാണ് വാട്‌സ്ആപ്പിനോട് നിർദേശിച്ചിട്ടുള്ളത്. വിവിധ ഏജൻസികളും ഈ വിഷയം പരിശോധിച്ചേക്കാമെന്ന് ഉന്നത വൃത്തങ്ങൾ പറയുന്നു.
Content Highlights: Government directed Meta to pause WhatsApp username feature rollout., Concerns regarding impersonation, spoofing, and financial fraud., Experts argue usernames weaken phone-number-based accountability., WhatsApp must submit a detailed explanation within three days., Potential for lookalike usernames to be used for scams.
Published: 01 Jul 2026, 09:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented