ന്യൂഡൽഹി: ബേസിക് സയൻസ് വിഷയങ്ങളിൽ ഉന്നതവിദ്യാഭ്യാസം നടത്തുന്ന വിദ്യാർഥികൾക്കായി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ്  നൽകുന്ന 'ഇൻസ്പയർ-ഷീ' സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. രാജ്യത്താകെ 12,000 വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. 2026 ഡിസംബർ ഏഴ് രാത്രി 11.59 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

To advertise here,

രാജ്യത്തെ യുവ ശാസ്ത്ര പ്രതിഭകളെ വളർത്തിയെടുക്കുന്നതിനും ഗവേഷണ മേഖല ശക്തിപ്പെടുത്തുന്നതിനുമായി പരിഷ്കരിച്ച ഘടനയോടെയാണ് ഇത്തവണ പദ്ധതി നടപ്പാക്കുന്നത്. അർഹതയുടെ അടിസ്ഥാനത്തിൽ കൂടുതൽ വിദ്യാർഥികളെ ഉൾക്കൊള്ളുന്ന തരത്തിലാണ് പുതിയ മാറ്റങ്ങൾ.

ആനുകൂല്യങ്ങൾ:

തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് പ്രതിമാസം 5,000 രൂപ നിരക്കിൽ പ്രതിവർഷം 60,000 രൂപ ധനസഹായമായി ലഭിക്കും. ഇതിനുപുറമെ, സ്കോളർഷിപ്പിന്റെ മൂന്നും നാലും വർഷങ്ങളിൽ ഇന്ത്യയിലെ ഏതെങ്കിലും സർവകലാശാലയിലോ ഗവേഷണ സ്ഥാപനത്തിലോ ലബോറട്ടറിയിലോ നടത്തുന്ന ഗവേഷണ പ്രോജക്ടിനായി പ്രതിവർഷം 20,000 രൂപ മെന്റർഷിപ്പ് ഗ്രാന്റായും ലഭിക്കും.

ആർക്കൊക്കെ അപേക്ഷിക്കാം?

  • 2025-ൽ പ്ലസ് ടു പരീക്ഷ പാസായ 17-നും 22-നും ഇടയിൽ പ്രായമുള്ള വിദ്യാർഥികൾക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്.

  • അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിൽ ബി.എസ്.സി (BSc), ബി.എസ്, നാല് വർഷത്തെ ബി.എസ്.സി റിസർച്ച്, ഇന്റഗ്രേറ്റഡ് എം.എസ്.സി അല്ലെങ്കിൽ എം.എസ് കോഴ്സുകൾക്ക് പഠിക്കുന്നവരായിരിക്കണം.

  • ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി, ബയോടെക്നോളജി, മൈക്രോബയോളജി, എൻവയോൺമെന്റൽ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്, എർത്ത് സയൻസസ് തുടങ്ങിയ വിഷയങ്ങൾ പഠിക്കുന്നവർക്കാണ് സ്കോളർഷിപ്പ് ലഭിക്കുക.

  • പ്ലസ് ടു പരീക്ഷയിൽ അതത് ബോർഡുകളിലെ ആദ്യ ഒരു ശതമാനത്തിൽ ഉൾപ്പെട്ടവർ, ജെ.ഇ.ഇ മെയിൻ / അഡ്വാൻസ്ഡ് / നീറ്റ് പരീക്ഷകളിൽ ആദ്യ 10,000 റാങ്കിനുള്ളിൽ ഇടംനേടിയവർ, എൻ.ടി.എസ്.ഇ സ്കോളർമാർ, അന്താരാഷ്ട്ര ഒളിമ്പ്യാഡ് മെഡൽ ജേതാക്കൾ തുടങ്ങിയവർക്ക് അപേക്ഷിക്കാം.

അപേക്ഷിക്കേണ്ട വിധം:

ഔദ്യോഗിക വെബ്സൈറ്റായ online-inspire.gov.in വഴി ഓൺലൈനായി മാത്രമാണ് അപേക്ഷിക്കേണ്ടത്. പോർട്ടലിൽ രജിസ്റ്റർ ചെയ്തശേഷം പത്താം ക്ലാസ്, പ്ലസ് ടു മാർക്ക് ലിസ്റ്റുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ, നിശ്ചിത എൻഡോഴ്സ്മെന്റ് ഫോം എന്നിവ അപ്‌ലോഡ് ചെയ്ത് അപേക്ഷ പൂർത്തിയാക്കാം. അപൂർണമായ അപേക്ഷകൾ നിരസിക്കപ്പെടുന്നതിനാൽ ഔദ്യോഗിക മാർഗനിർദേശങ്ങൾ കൃത്യമായി വായിച്ചശേഷം മാത്രം അപേക്ഷ സമർപ്പിക്കണമെന്ന് 

ന്യൂഡൽഹി: ബേസിക് സയൻസ് വിഷയങ്ങളിൽ ഉന്നതവിദ്യാഭ്യാസം നടത്തുന്ന വിദ്യാർഥികൾക്കായി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ്  നൽകുന്ന 'ഇൻസ്പയർ-ഷീ' സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. രാജ്യത്താകെ 12,000 വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. 2026 ഡിസംബർ ഏഴ് രാത്രി 11.59 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

രാജ്യത്തെ യുവ ശാസ്ത്ര പ്രതിഭകളെ വളർത്തിയെടുക്കുന്നതിനും ഗവേഷണ മേഖല ശക്തിപ്പെടുത്തുന്നതിനുമായി പരിഷ്കരിച്ച ഘടനയോടെയാണ് ഇത്തവണ പദ്ധതി നടപ്പാക്കുന്നത്. അർഹതയുടെ അടിസ്ഥാനത്തിൽ കൂടുതൽ വിദ്യാർഥികളെ ഉൾക്കൊള്ളുന്ന തരത്തിലാണ് പുതിയ മാറ്റങ്ങൾ.

ആനുകൂല്യങ്ങൾ:

തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് പ്രതിമാസം 5,000 രൂപ നിരക്കിൽ പ്രതിവർഷം 60,000 രൂപ ധനസഹായമായി ലഭിക്കും. ഇതിനുപുറമെ, സ്കോളർഷിപ്പിന്റെ മൂന്നും നാലും വർഷങ്ങളിൽ ഇന്ത്യയിലെ ഏതെങ്കിലും സർവ്വകലാശാലയിലോ ഗവേഷണ സ്ഥാപനത്തിലോ ലബോറട്ടറിയിലോ നടത്തുന്ന ഗവേഷണ പ്രോജക്ടിനായി പ്രതിവർഷം 20,000 രൂപ മെന്റർഷിപ്പ് ഗ്രാന്റായും ലഭിക്കും.

ആർക്കൊക്കെ അപേക്ഷിക്കാം?

  • 2025-ൽ പ്ലസ് ടു പരീക്ഷ പാസായ 17-നും 22-നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്.

  • അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിൽ ബി.എസ്.സി (BSc), ബി.എസ്, നാല് വർഷത്തെ ബി.എസ്.സി റിസർച്ച്, ഇന്റഗ്രേറ്റഡ് എം.എസ്.സി അല്ലെങ്കിൽ എം.എസ് കോഴ്സുകൾക്ക് പഠിക്കുന്നവരായിരിക്കണം.

  • ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി, ബയോടെക്നോളജി, മൈക്രോബയോളജി, എൻവയോൺമെന്റൽ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്, എർത്ത് സയൻസസ് തുടങ്ങിയ വിഷയങ്ങൾ പഠിക്കുന്നവർക്കാണ് സ്കോളർഷിപ്പ് ലഭിക്കുക.

  • പ്ലസ് ടു പരീക്ഷയിൽ അതത് ബോർഡുകളിലെ ആദ്യ ഒരു ശതമാനത്തിൽ ഉൾപ്പെട്ടവർ, ജെ.ഇ.ഇ മെയിൻ / അഡ്വാൻസ്ഡ് / നീറ്റ് പരീക്ഷകളിൽ ആദ്യ 10,000 റാങ്കിനുള്ളിൽ ഇടംനേടിയവർ, എൻ.ടി.എസ്.ഇ സ്കോളർമാർ, അന്താരാഷ്ട്ര ഒളിമ്പ്യാഡ് മെഡൽ ജേതാക്കൾ തുടങ്ങിയവർക്ക് അപേക്ഷിക്കാം.

അപേക്ഷിക്കേണ്ട വിധം:

ഔദ്യോഗിക വെബ്സൈറ്റായ online-inspire.gov.in വഴി ഓൺലൈനായി മാത്രമാണ് അപേക്ഷിക്കേണ്ടത്. പോർട്ടലിൽ രജിസ്റ്റർ ചെയ്തശേഷം പത്താം ക്ലാസ്, പ്ലസ് ടു മാർക്ക് ലിസ്റ്റുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ, നിശ്ചിത എൻഡോഴ്സ്മെന്റ് ഫോം എന്നിവ അപ്‌ലോഡ് ചെയ്ത് അപേക്ഷ പൂർത്തിയാക്കാം. അപൂർണ്ണമായ അപേക്ഷകൾ നിരസിക്കപ്പെടുന്നതിനാൽ ഔദ്യോഗിക മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായി വായിച്ചശേഷം മാത്രം അപേക്ഷ സമർപ്പിക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.