
ഇന്ത്യന്‍ ഉത്പന്ന നിര്‍മാതാക്കള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും തങ്ങളുടെ വിപണി അമേരിക്കയിലേക്ക് വ്യാപിപ്പിക്കുന്നതിന് അവസരമൊരുക്കാന്‍ വാള്‍മാര്‍ട്ട് ഒരുങ്ങുന്നു. വാള്‍മാര്‍ട്ടും ഫ്‌ളിപ്കാര്‍ട്ടും ചേര്‍ന്നാണ് പ്രാദേശിക വില്‍പനക്കാര്‍ക്ക് രാജ്യാന്തര വില്‍പനയ്ക്കുള്ള പുതിയ പ്ലാറ്റ്ഫോം ഒരുക്കുക.
ഇന്ത്യന്‍ വില്‍പനക്കാര്‍ക്ക് യുഎസിലെ 12 കോടി ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാന്‍ ഇതുവഴി സാധിക്കും. യുഎസ്സിലെ മുന്‍നിര ഇ-കൊമേഴ്‌സ് സേവനമാണ് വാള്‍മാര്‍ട്ട്. ഇന്ത്യയിലെ വലിയ ഇകൊമേഴ്‌സ് സേവനങ്ങളിലൊന്നായ ഫ്‌ളിപ്കാര്‍ട്ട് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതും വാള്‍മാര്‍ട്ടിന് കീഴിലാണ്.
'ഇന്ത്യയില്‍ നിന്നുള്ള വിതരണക്കാര്‍ക്ക് വാള്‍മാര്‍ട്ടിലൂടെ കയറ്റുമതി ചെയ്യുന്നവരായി മാറാന്‍ പറ്റിയ അവസരമാണിത്. പുതിയ വിതരണക്കര്‍ക്ക് മികച്ച ഉത്പന്നങ്ങളും സേവനങ്ങളും പ്ലാറ്റ്‌ഫോമില്‍ എത്തിക്കുന്നതിനായി ഞങ്ങള്‍ വലിയ നിക്ഷേപം നടത്തുകയാണ്.' വാള്‍മാര്‍ട്ട് വൈസ് പ്രസിഡന്റ് മിഷേല്‍ മി പറഞ്ഞു. ന്യൂഡല്‍ഹിയില്‍ നടന്ന വാള്‍മാര്‍ട്ട് ഗ്ലോബല്‍ സെല്ലര്‍ സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ ചെറുകിട സംരംഭങ്ങള്‍ക്ക് വാള്‍മാര്‍ട് വ്രിദ്ധി സപ്ലയര്‍ ഡെവലപ്പ്‌മെന്റ് പ്രോഗ്രാമിലൂടെ കയറ്റുമതി സംബന്ധിച്ച പരിശീലനങ്ങളും നല്‍കുന്നുണ്ട്.
ഇന്ത്യന്‍ ഉത്പന്ന നിര്‍മാതാക്കള്‍ക്ക് നിലവില്‍ രാജ്യാന്തര വിപണി കണ്ടെത്താനുള്ള സൗകര്യങ്ങള്‍ വളരെ കുറവാണ്. വാള്‍മാര്‍ട്ടിന്റെ പദ്ധതി നിലവില്‍ വന്നാല്‍ കമ്പനിയുടെ സുശക്തമായ വിതരണ ശൃംഖല പ്രയോജനപ്പെടുത്തി ഉത്പന്നങ്ങള്‍ യുഎസ് വിപണിയിലേക്കെത്തിക്കാന്‍ ഇന്ത്യയിലെ വില്‍പനക്കാര്‍ക്ക് സാധിക്കും. അത് പോലെ വിദേശ വിതരണക്കാര്‍ക്ക് തിരിച്ചും വില്‍പന സാധ്യമാകുമോ എന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല.
Content Highlights: walmart, flipkart, how to sell products to US from india,
Published: 21 Apr 2022, 04:05 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented