വെള്ളിയാഴ്ച രാവിലെ ഡെല്‍ഹിയില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന മൂന്ന് വിമാനങ്ങളാണ് മൈക്രോസോഫ്റ്റ് തകരാറിനെ തുടര്‍ന്ന് സ്‌പൈസ് ജെറ്റ് റദ്ദാക്കിയത്.

ആഗോള തലത്തിലുള്ള മൈക്രോസോഫ്റ്റ് സേവനങ്ങളുടെ തടസ്സം ഇന്ത്യയിലെ വിമാന സർവീസുകളെയും ബാധിച്ചു തുടങ്ങിയതായി റിപ്പോർട്ടുകൾ. മൈക്രോസോഫ്റ്റ് തകരാർ കാരണം ഡൽഹിയിൽ നിന്നുള്ള മൂന്ന് സർവീസുകൾ റദ്ദാക്കിയതായി സ്‌പൈസ് ജെറ്റ് അറിയിച്ചു. മറ്റ് എയർലൈനുകൾ ഇതുവരെ പ്രശ്‌നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, വിമാന സർവീസുകളുടെ നിലവിലെ സാഹചര്യം പരിശോധിക്കാൻ യാത്രക്കാരോട് നിർദ്ദേശിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ ഡൽഹിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന മൂന്ന് വിമാനങ്ങളാണ് മൈക്രോസോഫ്റ്റ് തകരാറിനെ തുടർന്ന് സ്‌പൈസ് ജെറ്റ് റദ്ദാക്കിയത്. ഡൽഹിയിൽ നിന്ന് പുണെയിലേക്കും, ലേയിലേക്കും, മുംബൈയിലേക്കുമുള്ള വിമാനങ്ങളാണ് ഇവ. ഡൽഹിയിൽ നിന്ന് ദർബംഗയിലേക്കും മുംബൈയിലേക്കുമുള്ള രണ്ട് സ്‌പൈസ് ജെറ്റ് വിമാനങ്ങൾ വൈകുകയും ചെയ്തു.
സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും തങ്ങളുടെ വിമാന സർവീസുകൾ തടസ്സമില്ലാതെ തുടരുന്നുണ്ടെന്നും എയർ ഇന്ത്യ വ്യക്തമാക്കി. തങ്ങളുടെ ആശയവിനിമയ സംവിധാനങ്ങൾ സാധാരണ നിലയിലാണ് പ്രവർത്തിക്കുന്നതെന്നും എയർ ഇന്ത്യ കൂട്ടിച്ചേർത്തു. യാത്രക്കാരുടെ ഇമെയിലുകൾ തടസ്സമില്ലാതെ ലഭിക്കുന്നത് ഉറപ്പാക്കാൻ, ഇമെയിൽ ട്രാഫിക് താൽക്കാലികമായി വഴിതിരിച്ചുവിട്ടിട്ടുണ്ടെന്നും, സാധാരണ 24 മണിക്കൂർ സമയപരിധിക്കുള്ളിൽ തന്നെ ഇമെയിലുകൾക്ക് മറുപടി നൽകുന്നുണ്ടെന്നും എയർ ഇന്ത്യ അറിയിച്ചു.
യാത്രക്കാർക്ക് മുന്നറിയിപ്പ്
മൈക്രോസോഫ്റ്റ് തടസ്സത്തിന്റെ പശ്ചാത്തലത്തിൽ ഇൻഡിഗോയും ആകാശ എയറും യാത്രക്കാർക്കായി ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. വിമാനവുമായി ബന്ധപ്പെട്ട വിവരങ്ങളും അപ്‌ഡേറ്റുകളും ശ്രദ്ധയോടെ നിരീക്ഷിക്കാൻ യാത്രക്കാരോട് എയർലൈനുകൾ ആവശ്യപ്പെട്ടു. ഡെൽഹി വിമാനത്താവളവും യാത്രക്കാർക്കായി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
Content Highlights: Global Microsoft outage disrupts flight services in India., SpiceJet cancels three flights from Delhi to Pune, Leh, and Mumbai, with two other flights delayed., Air India and other major airlines report operations remain largely unaffected but issue travel advisories., Microsoft is actively investigating the email and Teams application disruptions and testing a fix.
Published: 13 Nov 2026, 01:30 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented