മുംബൈ: രാജ്യത്ത് നിർമിതബുദ്ധിരംഗത്ത് വൻനിക്ഷേപത്തിനു തയ്യാറെടുത്ത് ടാറ്റ ഗ്രൂപ്പ് കമ്പനിയായ ടിസിഎസ്. ലോകോത്തരനിലവാരത്തിൽ നിർമിതബുദ്ധിക്കായി പശ്ചാത്തലസൗകര്യമൊരുക്കാൻ പുതിയ കമ്പനിക്കു രൂപംനൽകാനാണ് തീരുമാനം. അടുത്ത അഞ്ചുവർഷംകൊണ്ട് ഒരു ജിഗാവട്ട് ശേഷിയിൽ ഡേറ്റാ സെന്റർ ഉൾപ്പെടെയാണ് ലക്ഷ്യമിടുന്നത്.

To advertise here,

ലോകത്തിലെ ഏറ്റവും വലിയ എഐ അധിഷ്ഠിത ടെക്നോളജി കമ്പനിയാകാനുള്ള പാതയിലാണ് ടിസിഎസെന്ന് സിഇഒ കെ. കൃതിവാസൻ പറഞ്ഞു. തൊഴിൽമികവിലും പശ്ചാത്തലസൗകര്യത്തിലും പങ്കാളിത്തത്തിലും ഉപഭോക്തൃമൂല്യത്തിലും കാതലായ മാറ്റം വരുത്തിക്കൊണ്ടാകും ഇതിനുള്ള യാത്ര. അമേരിക്കയിലെ ഫുൾസ്റ്റാക്ക് സെയിൽസ്ഫോഴ്സ് പങ്കാളിയായ ലിസ്റ്റ്എൻഗേജിനെ ടിസിഎസ് ഏറ്റെടുത്തിട്ടുണ്ട്. 640 കോടി രൂപയുടേതാണ് ഇടപാട്. ഇത് കമ്പനിയുടെ ഏജന്റിക് എഐ ശേഷി വർധിപ്പിക്കുന്നതാണ്.

നിർമിതബുദ്ധി, ക്ലൗഡ് സേവനങ്ങൾ, സൈബർ സുരക്ഷ, ഡിജിറ്റൽ എൻജിനിയറിങ് തുടങ്ങിയ മേഖലകളിൽ അതിവേഗവളർച്ചയാണ് ഏറ്റെടുക്കലിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.