വാഷിങ്ടൺ: സ്പെയ്സ് എക്സ് 2025-ൽ വിക്ഷേപിച്ച ഫാൽക്കൺ-9 റോക്കറ്റിന്റെ ഏകദേശം 4000 കിലോഗ്രാം ഭാരമുള്ള, അഞ്ചുനില കെട്ടിടത്തിന്റെ ഉയരമുള്ള രണ്ടാംഘട്ടം ചന്ദ്രനിൽ ഇടിച്ചെന്ന് ശാസ്ത്രജ്ഞരുടെ നിഗമനം. ആഘാതത്തിൽ ഏകദേശം 18-20 മീറ്റർ വ്യാസമുള്ള പുതിയ ഗർത്തം രൂപപ്പെട്ടിരിക്കാമെന്നും വലിയതോതിൽ ചാന്ദ്രധൂളി ഉയർന്നിരിക്കാമെന്നും ശാസ്ത്രജ്ഞർ വിലയിരുത്തുന്നു.

To advertise here,

ഇടിയിൽ രൂപപ്പെട്ട മിന്നൽ ടെലിസ്‌കോപ്പുകളുപയോഗിച്ചുപോലും പകർത്തുക പ്രയാസകരമായതിനാൽ സംഭവത്തിന്റെ ദൃശ്യങ്ങൾ ലഭ്യമല്ല. ഇന്ത്യൻ സമയം ബുധനാഴ്ച പകൽ പന്ത്രണ്ടോടെ, ഐൻസ്‌റ്റൈൻ ഗർത്തത്തിന് സമീപമാണ് റോക്കറ്റ് ഇടിച്ചിറങ്ങിയത്. മണിക്കൂറിൽ 8700 കിലോമീറ്റർ വേഗത്തിലായിരുന്നു റോക്കറ്റ് ആ സമയത്ത്.

ഇടി ഭൂമിക്ക് ഒരുഭീഷണിയുമുണ്ടാക്കില്ലെന്ന് നാസ അറിയിച്ചു. എന്നാൽ, ചന്ദ്രനിൽ മനുഷ്യനിർമിത വസ്തു ഇടിക്കുന്ന അപൂർവസംഭവമായതിനാൽ ചാന്ദ്രപര്യവേക്ഷണ ഉപകരണങ്ങളും ദൂരദർശിനികളും ഉപയോഗിച്ച് ആഘാതസ്ഥലം നാസ വിശദമായി പരിശോധിക്കും. ചന്ദ്രോപരിതലത്തിലെ മണ്ണിന്റെ സ്വഭാവം, ഇത്തരം കൂട്ടിയിടിയുടെ ഭൗതികശാസ്ത്രം, ഭാവിയിലെ ചാന്ദ്രദൗത്യങ്ങളുടെ സുരക്ഷ എന്നിവ സംബന്ധിച്ച ഗവേഷണങ്ങളിൽ നിർണായകമാകും. 2025 ജനുവരി15ൃന് വിക്ഷേപിച്ച റോക്കറ്റാണിത്.

ദൗത്യം

ഫയർഫ്ളൈസ് എയ്റോസ്പെയ്സിന്റെ ബ്ലൂ ഗോസ്റ്റ്, ജപ്പാന്റെ ഹകുടോ ആർ മിഷൻ-2 എന്നീ ചാന്ദ്രലാൻഡറുകളുടെ വിക്ഷേപണം. 2025 മാർച്ച് രണ്ടിന് ബ്ലൂ ഗോസ്റ്റ് ചന്ദ്രനിലിറങ്ങി. ജൂൺ അഞ്ചിന് ഹകുടോ ആർ മിഷൻ-2 ചന്ദ്രനിൽ ഇറങ്ങാൻ ശ്രമിച്ചെങ്കിലും പേടകവുമായുള്ള ബന്ധം നഷ്ടപ്പെട്ടുതകർന്നു

ആദ്യഘട്ടം

റോക്കറ്റിന്റെ പുനരുപയോഗിക്കാവുന്ന ആദ്യഘട്ടം വേർപെട്ട് സുരക്ഷിതമായി ഭൂമിയിലിറങ്ങി.

രണ്ടാംഘട്ടം

ദൗത്യം പൂർത്തിയായശേഷം നിയന്ത്രണം നഷ്ടപ്പെട്ട് റോക്കറ്റ്ഭാഗം ബഹിരാകാശത്ത് ഒഴുകിക്കൊണ്ടിരിക്കേ ചന്ദ്രന്റെ ഗുരുത്വാകർഷണത്തിലകപ്പെട്ട് ചന്ദ്രോപരിതലത്തിലേക്ക് നീങ്ങി.