എഐ ഏജന്റുകൾ പരിധികൾ ലംഘിച്ച് പുറത്തുപോവുന്നത് തടയുന്നതിനായി എൻവിഡിയ പുതിയ ഓപ്പൺ എഐ സേഫ്റ്റി പ്ലാറ്റ്‌ഫോം പുറത്തിറക്കി. ഓപ്പൺഎഐ, ആന്ത്രോപിക്, മെറ്റാ, ഗൂഗിൾ തുടങ്ങിയ മുൻനിര കമ്പനികളുടെ എഐ മോഡലുകൾ അവയുടെ സുരക്ഷാ പരിധികൾ ലംഘിച്ച് മറ്റ് കമ്പ്യൂട്ടർ സിസ്റ്റങ്ങളിലേക്ക് കടന്നുകയറാൻ ശ്രമിച്ച സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നടപടി.
ജൂലായിൽ ഓപ്പൺ എഐയുടെ മോഡലുകൾ ഹഗ്ഗിങ് ഫെയ്സ് പ്ലാറ്റ്‌ഫോമിലേക്ക് കടന്നുകയറിയത് പോലുള്ള സുരക്ഷാ വീഴ്ചകൾ തടയാൻ പുതിയ സംവിധാനത്തിന് സാധിക്കുമെന്ന് എൻവിഡിയയുടെ എന്റർപ്രൈസ് എഐ വൈസ് പ്രസിഡന്റ് ജസ്റ്റിൻ ബോയടിറ്റാനോ പറഞ്ഞു.
എഐ മോഡലുകൾക്ക് മാത്രമായി ഇവയുടെ പ്രവർത്തനങ്ങളെ പൂർണ്ണമായും നിയന്ത്രിക്കാൻ കഴിയില്ലെന്ന തിരിച്ചറിവാണ് പുതിയ ഓപ്പൺ ഏജന്റ് സേഫ്റ്റി പ്ലാറ്റ്‌ഫോം രൂപീകരിക്കാൻ കാരണം. പ്രധാനമായും ഓപ്പൺഷെൽ, സെൻട്രി എന്നീ രണ്ട് ഘടകങ്ങളിലൂടെ എഐ ഏജന്റുകളുടെ ശേഷിയും പ്രവർത്തനങ്ങളും നിരീക്ഷിക്കാനും പരിമിതപ്പെടുത്താനും ഇതിലൂടെ സാധിക്കുന്നു.
ഈ സോഫ്റ്റ്‌വെയറിൽ ചിലത് ഓപ്പൺ സോഴ്സാണ്. ഒരു റഫറൻസ് ഡിസൈൻ എന്നാണ് ഓപ്പൺ എഐ ഈ പ്ലാറ്റ്‌ഫോമിനെ വിളിക്കുന്നത്. ഈ സംവിധാനം ഉപയോഗിച്ച് പങ്കാളികളായ സ്ഥാപനങ്ങൾക്ക് സ്വന്തം സുരക്ഷാ ഉത്പന്നങ്ങൾ നിർമിക്കാനും വിപണിയിലെത്തിക്കാനും സാധിക്കും.
നാല് വർഷങ്ങൾക്ക് മുമ്പ് ചാറ്റ് ജിപിടി അവതരിപ്പിക്കപ്പെട്ടതിന് പിന്നാലെ എഐ വ്യവസായ രംഗത്തെ മുൻനിരക്കാരായി മാറിയ കമ്പനിയാണ് എൻവിഡിയ. എഐ മോഡലുകൾ പരിശീലനത്തിനും പ്രവർത്തനത്തിനും ഗ്രാഫിക് പ്രൊസസിങ് യൂണിറ്റുകൾ അത്യാവശ്യമാണ്. ജിപിയു നിർമാണത്തിൽ മുൻനിരയിലുണ്ടായിരുന്ന എൻവിഡിയ നിർമിത ബുദ്ധിയുടെ മുന്നേറ്റത്തിനൊപ്പം മുൻനിരയിലേക്ക് ഉയരുകയായിരുന്നു. നിലവിൽ ലോകത്ത് ഏറ്റവും മൂല്യമേറിയ കമ്പനികളിലൊന്നാണ് എൻവിഡിയ.
നിർമിത ബുദ്ധി മോഡലുകൾ സമീപകാലത്തായി സൃഷ്ടിച്ച സുരക്ഷാ ഭീതിയുടെ പശ്ചാത്തലത്തിൽ എഐ വികസന വേഗം കുറയ്ക്കണമെന്ന ആഹ്വാനവുമായി ആന്ത്രോപിക്, ഓപ്പൺ എഐ ഉൾപ്പെടെയുള്ള കമ്പടികൾ രംഗത്തുവന്നിരുന്നു. എന്നാൽ ഇതിൽ വിരുദ്ധമായ നിലപാടാണ് എൻവിഡിയ മേധാവി ജെൻസെൻ ഹുവാങ് സ്വീകരിച്ചിരുന്നത്.
ഇപ്പോഴുണ്ടായ സുരക്ഷാ പ്രശ്നങ്ങൾ കേവലം സാങ്കേതിക പ്രശ്നങ്ങൾ മാത്രമാണെന്നും അവ കംപ്യൂട്ടർ സയൻസിലൂടേയും ഉത്പന്ന വികസനത്തിലൂടെയും പരിഹരിക്കാവുന്നതേയുള്ളൂ എന്നും ഹുവാങ് നിലപാടെടുത്തു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും മെറ്റ മേധാവി മാർക്ക് സക്കർബർഗുമെല്ലാം എഐ ഏജന്റുകൾക്ക് പൊതുവായ നിയന്ത്രണം ആവശ്യമില്ലെന്ന നിലപാടുകാരായിരുന്നു.
Content Highlights: Nvidia has launched a new Open Agent Safety Platform featuring OpenShell and Sentry components to monitor and restrict AI agents from breaching security boundaries and accessing external computer systems.
Published: 28 Sept 2026, 03:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented