പി.എസ്.എൽ.വി. റോക്കറ്റിന്റെ സ്ട്രാപ്പ്-ഓൺ മോട്ടോറിൽ മാറ്റങ്ങൾ വരുത്തിയാണ് സോൾവിന്റെ സോളിഡ് സ്റ്റേജ് നിർമിച്ചിരിക്കുന്നത്.

ബെംഗളൂരു: ഗഗൻയാൻ ദൗത്യത്തിന്റെ പാരഷൂട്ട് പരീക്ഷണത്തിന് ഉപയോഗിക്കാൻ പുതുതായി വികസിപ്പിച്ച സോൾവ് (സബ് ഓർബിറ്റൽ ലോഞ്ച് വെഹിക്കിൾ ഫോർ എക്സ്പെരിമെന്റ്‌സ്) റോക്കറ്റിന്റെ ആദ്യ എൻജിൻ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ഐ.എസ്.ആർ.ഒ.
മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഗഗൻയാനിന്റെ ക്രൂ മൊഡ്യൂളിനെ ദൗത്യത്തിന്റെ അവസാനഘട്ടത്തിൽ ഭൂമിയിലേക്ക് തിരിച്ചിറക്കാനുള്ള പാരഷൂട്ട് സിസ്റ്റത്തിന്റെ പ്രവർത്തനം പരിശോധിക്കാനുള്ള പരീക്ഷണ പ്ലാറ്റ് ഫോമായാണ് ‘സോൾവ്’ വികസിപ്പിക്കുന്നതെന്ന് ഐ.എസ്.ആർ.ഒ. അറിയിച്ചു.
പരീക്ഷണദൗത്യങ്ങളിൽ ക്രൂ മൊഡ്യൂളിനെ 10 മുതൽ 17 വരെ കിലോമീറ്റർ ഉയരത്തിൽ എത്തിച്ചശേഷം വാഹനത്തിൽനിന്ന് വേർപെടുത്തും. കടലിലിറങ്ങുന്നതിനു മുന്നോടിയായി ക്രൂ മൊഡ്യൂളിന്റെ വേഗം കുറയ്ക്കാനായി പത്ത് പാരഷൂട്ട് സിസ്റ്റങ്ങളുടെ ഒരു പരമ്പര വിന്യസിക്കും.
പി.എസ്.എൽ.വി. റോക്കറ്റിന്റെ സ്ട്രാപ്പ്-ഓൺ മോട്ടോറിൽ മാറ്റങ്ങൾ വരുത്തിയാണ് സോൾവിന്റെ സോളിഡ് സ്റ്റേജ് നിർമിച്ചിരിക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ െസ്പയ്‌സ് സെന്ററിലെ സ്റ്റാറ്റിക് ടെസ്റ്റ് ഫെസിലിറ്റിയിലാണ് പരീക്ഷണം നടന്നത്. മോട്ടോറിന്റെ പ്രകടനം പ്രതീക്ഷിച്ചതുപോലെ വിജയകരമായെന്ന് ഐ.എസ്.ആർ.ഒ. അറിയിച്ചു.
Content Highlights: Advancing its preparations for the historic Gaganyaan human spaceflight mission, the Indian Space Research Organisation (ISRO) has successfully conducted the first static ground test of its newly developed rocket called SOLVE (Sub-Orbital Launch Vehicle for Experiments). Performed at the Satish Dhawan Space Centre in Sriharikota, this key engine test validates the solid motor-based vehicle designed specifically to serve as a cost-effective flying test platform for the Gaganyaan Crew Module's critical parachute deceleration systems.
Published: 05 Jul 2026, 07:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented