ഇറാനെതിരായ അമേരിക്കന്‍-ഇസ്രായേല്‍ സൈനിക നടപടികളെ മസ്കിന്റെ കമ്പനികള്‍ സഹായിച്ചെന്നാണ് ഇറാന്റെ ആരോപണം.

ലോകത്തെ ഏറ്റവും വലിയ സമ്പന്നനായ ടെക് ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ സ്ഥാപനങ്ങൾ ആക്രമിക്കുമെന്ന ഭീഷണിയുമായി ഇറാൻ. സ്‌പേസ്എക്‌സിന്റെ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് സർവീസും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം എക്‌സും ഉൾപ്പെടെയുള്ളവരെ സൈനിക ലക്ഷ്യങ്ങളായി കണക്കാക്കുമെന്ന് ഇറാൻ പ്രഖ്യാപിച്ചതായാണ് റിപ്പോർട്ട്. ഇറാനിലെ ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്‌സുമായി അടുപ്പമുള്ള ഫാർസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. മസ്കിന്റെ എല്ലാ ബിസിനസ് സ്ഥാപനങ്ങളെയും ഇറാൻ ലക്ഷ്യംവെക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
മസ്കിന്റെ സ്ഥാപനങ്ങളടക്കം ഉൾപ്പെടുത്തി ഇറാൻ സൈനിക ലക്ഷ്യങ്ങളുടെ പട്ടിക വിപുലീകരിച്ചു എന്നാണ് പുറത്തുവരുന്ന വിവരം. സ്റ്റാർലിങ്ക് ഗ്രൗണ്ട് സ്റ്റേഷനുകളടക്കം പടിഞ്ഞാറൻ ഏഷ്യയിൽ ഇലോൺ മസ്ക് കൈകാര്യം ചെയ്യുന്ന സാമ്പത്തിക നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും പട്ടികയിൽ ഉൾപ്പെടും.
ഇറാനെതിരായ അമേരിക്കൻ-ഇസ്രയേൽ സൈനിക നടപടികളെ മസ്കിന്റെ കമ്പനികൾ സഹായിച്ചെന്നാണ് ഇറാന്റെ ആരോപണം. വ്യോമാക്രമണം നടത്തിയ ഡ്രോണുകൾ അടക്കമുള്ള നൂതന ആയുധങ്ങൾക്ക് പിന്തുണ നൽകിയെന്നും ഇറാനിയൻ ഉദ്യോഗസ്ഥർ അവകാശപ്പെടുന്നു. മസ്കിന്റെ നിയന്ത്രണത്തിലുള്ള കോർപ്പറേഷനുകളുടെ നേരിട്ടുള്ള സഹായത്തോടെ അമേരിക്ക യുദ്ധക്കുറ്റങ്ങൾ ചെയ്തതായി ഇറാൻ വിശ്വസിക്കുന്നതായി ഫാർസ് റിപ്പോർട്ട് ചെയ്തു.
ഇറാനെതിരെ അമേരിക്ക ശക്തമായ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പുമായി പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് സൈനിക ലക്ഷ്യങ്ങൾ വിപുലീകരിക്കുന്നത് സംബന്ധിച്ച ഇറാന്റെ പ്രഖ്യാപനവും വരുന്നത്. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) തങ്ങളുടെ ഔദ്യോഗിക ഹിറ്റ് ലിസ്റ്റിൽ 18-ൽ അധികം അമേരിക്കൻ കമ്പനികളെ ഉൾപ്പെടുത്തിയതായി ആ വർഷം ആദ്യം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മെറ്റ, ഗൂഗിൾ, ആപ്പിൾ, മൈക്രോസോഫ്റ്റ്, ഇന്റൽ, ഒറാക്കിൾ, എൻവിഡിയ, പാലാന്റിർ എന്നിവയെല്ലാം നേരത്തെതന്നെ ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ട കമ്പനികളാണ്. അതിനിടെ, ഒന്നിലധികം ആമസോൺ വെബ് സർവീസസ് (AWS) ഡേറ്റാ സെന്ററുകൾക്ക് ഇറാൻ ഡ്രോൺ ആക്രമണങ്ങളിൽ കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
Content Highlights: Iran identifies Musk's business interests, including Starlink and X, as military targets., Tehran accuses Musk's companies of enabling US and Israeli military operations., The threat follows heightened tensions involving President Trump's warnings to seize Kharg Island., The IRGC maintains an extensive hit list of major US tech firms, including Meta, Google, and Nvidia.
Published: 12 Jun 2026, 09:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented