ഉപഗ്രഹശൃംഖല 650 കിലോമീറ്റര്‍ ഉയരത്തിലുള്ള ലോ എര്‍ത്ത് ഓര്ബിറ്റിലാവും (LEO) പ്രവര്‍ത്തിക്കുക. ശൃംഖല പൂര്‍ത്തിയാകുന്നതോടെ ഇന്ത്യയ്ക്ക് മുകളില്‍ എപ്പോഴും 30-32 ഉപഗ്രഹങ്ങള്‍ ഉണ്ടാകും.

സാറ്റലൈറ്റ് ഇന്റർനെറ്റ് സംവിധാനം ഒരുക്കുന്നതിനായി 1600 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനൊരുങ്ങി റിലയൻസ് ജിയോ. ലോകത്തെ ഏറ്റവും വലിയ കോടീശ്വരൻ ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്കിന് വെല്ലുവിളി ഉയർത്തുന്ന നീക്കത്തിനാണ് റിലയൻസ് ഒരുങ്ങുന്നത്. റിലയൻസ് ജിയോ ഉപഗ്രഹങ്ങളുടെ ആദ്യ വിക്ഷേപണം 2027 സെപ്റ്റംബറിൽ നടക്കുമെന്നാണ് ISRO വ്യക്തമാക്കിയിട്ടുള്ളത്.
വിക്ഷേപണ പദ്ധതി ഇങ്ങനെ:
- ആദ്യ ഘട്ടത്തിൽ സിസ്റ്റങ്ങളും ഹാർഡ്‌വെയറും പരിശോധിക്കുന്നതിനായി ചെറിയൊരു കൂട്ടം ഉപഗ്രഹങ്ങൾ റിലയൻസ് ജിയോ വിക്ഷേപിക്കും.
- തുടർന്ന് 2028-ന്റെ രണ്ടാം പാദത്തോടെ 90-100 ഉപഗ്രഹങ്ങൾ വിക്ഷേപിക്കും ഇന്ത്യയിലുടനീളം അതിവേഗ ഇന്റർനെറ്റ് കവറേജാണ് ലക്ഷ്യമിടുന്നത്.
- 2030 ആകുമ്പോഴേക്കും 400-450 ഉപഗ്രഹങ്ങൾ വിക്ഷേപിക്കും.
- 2035 ആകുമ്പോഴേക്കും 1,600 ഉപഗ്രഹങ്ങൾ അടങ്ങിയ ബൃഹത്തായ ശൃംഖല സ്ഥാപിക്കും. ആഗോള കവറേജാണ് ജിയോ ലക്ഷ്യമിടുന്നത്.
സ്റ്റാർലിങ്കിനെയും അമസോണിനെയും കടത്തിവെട്ടുന്ന വേഗം
ഈ ഉപഗ്രഹശൃംഖല 650 കിലോമീറ്റർ ഉയരത്തിലുള്ള ലോ എർത്ത് ഓർബിറ്റിലാവും (LEO) പ്രവർത്തിക്കുക. ശൃംഖല പൂർത്തിയാകുന്നതോടെ ഇന്ത്യയ്ക്ക് മുകളിൽ എപ്പോഴും 30-32 ഉപഗ്രഹങ്ങൾ ഉണ്ടാകും. ഓരോ ഉപഗ്രഹവും 100-150 Gbps ത്രൂപുട്ട് നൽകും. ഇത് മൊത്തത്തിലുള്ള വേഗത സെക്കൻഡിൽ 4-4.8 ടെറാബിറ്റ് വരെ വരും. സ്‌പേസ് എക്‌സിന്റെ സ്റ്റാർലിങ്കിന് അനുമതിയുള്ള 600 Gbps-നേക്കാളും, ആമസോൺ ലിയോ ഇന്ത്യയ്ക്കായി അപേക്ഷിച്ചിരിക്കുന്ന 3 Tbps-നേക്കാളും കൂടുതലാണിത്.
വളർച്ചയുടെ അടുത്ത ഘട്ടത്തിൽ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷിലും നിർമിതബുദ്ധി (എഐ)യിലുമാണ് റിലയൻസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. സ്റ്റാർലിങ്കും ആമസോണും ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനുള്ള അനുമതികൾക്കായി കാത്തിരിക്കുന്ന സമയത്താണ് ജിയോയുടെ നീക്കം എന്നതും ശ്രദ്ധേയമാണ്. 2030-ഓടെ തങ്ങളുടെ മുഴുവൻ വരിക്കാരെയും 5G-യിലേക്ക് മാറ്റാനാണ് ലക്ഷ്യമിടുന്നതെന്ന് കമ്പനി മാനേജിങ് ഡയറക്ടർ ആകാശ് അംബാനി അടുത്തിടെ പറഞ്ഞിരുന്നു.
ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്ക്, യൂടൈൽസാറ്റ് വൺവെബ് (Eutelsat OneWeb) എന്നിവ ഇന്ത്യയിൽ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനുള്ള ലൈസൻസുകൾ നേടുകയും അവരുടെ ഉപഗ്രഹ ശൃംഖല വിപുലീകരിക്കുകയും ചെയ്യുന്നുണ്ട്. ജിയോ പ്ലാറ്റ്ഫോംസിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജിയോ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡും (JSCL) സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾ ആരംഭിക്കുന്നതിനുള്ള ലൈസൻസ് നേടിയിട്ടുണ്ട്. സ്‌പെക്ട്രം ക്ലിയറൻസിനായി കാത്തിരിക്കുകയാണ് സ്ഥാപനം.
Content Highlights: Reliance Jio's first satellite internet constellation launch is slated for September 2027., The 1,600-satellite LEO constellation aims for complete global coverage by 2035., Jio Platforms filed its draft red herring prospectus for an upcoming public listing., Infrastructure will be powered entirely by clean energy from Reliance's Kutch solar platform by end of 2026.
Published: 09 Sept 2026, 11:38 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented